You are Here : Home / USA News

ഇന്ത്യന്‍ ഡിഫന്‍സ് സയന്റിസ്റ്റിന് അമേരിക്കന്‍ മിസ്സൈല്‍ അവാര്‍ഡ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, March 07, 2019 11:52 hrs UTC

വെര്‍ജിനിയ: ഇന്ത്യയില്‍ നിന്നുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റഅ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ജി. സതീഷ് റെഡി(55) അമേരിക്കന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് ഏറൊനോട്ടിക്‌സ് ആന്റ് ആസ്‌ട്രോ നോട്ടിക്‌സിന്റെ 2019 മിസ്സൈല്‍ സിസ്‌ററം അവാര്‍ഡിനര്‍ഹനായി. വെര്‍ജീനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏറൊ സ്‌പേയ്‌സ് ടെക്‌നിക്കല്‍ സൊസൈറ്റി മാര്‍ച്ച് 3നാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. ടെക്‌നിക്കല്‍ മിസ്സൈല്‍ സിസ്റ്റത്തെകുറിച്ചു കഴിഞ്ഞ മൂന്ന് ദശാബ്ദമായി ഗവേഷണങ്ങളും, രൂപകല്പനയും നിര്‍വഹിച്ചിരുന്ന സതീഷ് റെഡിയുടെ ഇന്ത്യന്‍ അഡ്വാന്‍സ്സ് നാവിഗേഷന്‍ ടെക്‌നോളജി നല്‍കിയ മഹത്തായ സംഭാവനകളെ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയതെന്ന് സൊസൈറ്റിയുടെ പത്രകുറിപ്പില്‍ പറയുന്നു. സംസ്ഥാന ഡി.ആര്‍.ഡി.ഓ(DRDO) ഏറോ സ്പയ്‌സ് ആം, ഡയറക്ടര്‍ ജനറലും, ഡിഫന്‍സ് സെക്രട്ടറിയുമാണ് റെഡ്ഡി. അഗ്നി 5 മിസ്സൈല്‍ രൂപകല്‍പന ചെയ്തതില്‍ റെഡ്ഡിയുടെ പങ്ക് വലിയതായിരുന്നു. ആന്ധ്രപ്രദേശ് അനന്തപൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ടെക്‌നോളജി യൂണിവഴ്‌സിറ്റിയില്‍ നിന്നും എന്‍ജിനീയറിംഗില്‍ ബിരുദവും, ഹൈദ്രാബാദ് JNTU വില്‍ നിന്നും എം.എസ്സ്. ഡിഗ്രിയും നേടിയിട്ടുണ്ട്. 1986 ലാണ് സ്‌റ്റേറ്റ് റണ്‍ ഡിഫന്‍സ് റിസെര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് ലബോറട്ടറിയില്‍ ജോലിയില്‍ പ്രവേശിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.