You are Here : Home / USA News

ആത്മസുഹൃത്തിന്റെ ആകസ്മിക വിയോഗത്തില്‍ വിതുമ്പലുകള്‍ അടക്കാനാകാതെ ജോയിച്ചന്‍ പുതുകുളം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, February 19, 2019 01:31 hrs UTC

ചിക്കാഗൊ: അമേരിക്കന്‍ മലയാളികളുടെ, പ്രത്യേകിച്ചും ചിക്കാഗൊ മലയാളി സമൂഹത്തിന്റെ മനസ്സ് തൊട്ടറിഞ്ഞ, സന്തോഷത്തിലും, സന്താപത്തിലും അവരോടൊപ്പം ഏകീഭവിച്ചു പ്രവര്‍ത്തിച്ച, സമ്പന്നന്‍ എന്നറിയപ്പെടുന്നതില്‍ ഒട്ടും താല്‍പര്യമില്ലാതെ കര്‍ഷകനായി അറിയപ്പെടാന്‍ ആഗ്രഹിച്ച, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുന്‍പന്തിയില്‍ നിന്നിരുന്ന, ഈശ്വര വിശ്വാസത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതെ, പ്രതിസന്ധികളില്‍ തളരാതെ, രോഗത്തിന്റെ പിടിയിലമര്‍ന്നിട്ടും നിരാശയുടെ കണികപോലും പ്രദര്‍ശിപ്പിക്കാതെ അവസാന നിമിഷം വരെ മരണത്തോടു പോരാടി ഒടുവില്‍ ദൈവ നിശ്ചയത്തിനുമുമ്പില്‍ മരണത്തെ പുതുക്കിയ ജോയ് ലൂക്കോസ് ചെമ്മാച്ചേലിന്റെ മെമ്മോറിയല്‍ സര്‍വ്വീസില്‍, അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരില്‍ കുലപതിയെന്ന് അറിയപ്പെടുന്ന ജോയ്ച്ചന്‍ പുതുകുളം ചെമ്മാച്ചലിനെ കുറിച്ചുള്ള സ്മരണകള്‍ പങ്കുവെക്കുന്നതിനിടയിലാണ് സദസ് അവിസ്മരണീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. അമേരിക്കയില്‍ എത്തിയ നാള്‍ മുതല്‍ ഏറ്റവും അടുത്തു ഇടപഴകുന്നതിനും, സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനും ഇരുവര്‍ക്കും കഴിഞ്ഞതായി ജോയ്ച്ചന്‍ പറഞ്ഞു.

 

എളിയ മാധ്യമ പ്രവര്‍ത്തകനായി തുടക്കം കുറിച്ച തന്നെ ലോകോത്തര തലത്തിലേക്ക് വളരുവാന്‍ സഹായിച്ചതില്‍ ചെമ്മാച്ചേലിന്റെ പങ്കു നിര്‍ണ്ണായകമായിരുന്നുവെന്ന് ജോയിച്ചന്‍ അനുസ്മരിച്ചു. മൂന്ന് ദശാബ്ദത്തിലധികമായി ചെമ്മാച്ചേലിന്റെ കുടുംബവുമായി ഊഷ്മള ബന്ധം നിലനിര്‍ത്തുവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. സ്വന്തം സഹോദരനെ പോലെ സ്‌നേഹിച്ചിരുന്ന ചെമ്മാച്ചേലിന്റെ ആകസ്മിക വിയോഗം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. ഇത്രയും വാചകങ്ങള്‍ പറയുന്നതിനിടയില്‍ വിതുമ്പലുകള്‍ അടക്കാന്‍ കഴിയാതെയിരുന്ന ജോയിച്ചന്‍ കൂടിയിരുന്നവരുടെ കണ്ണുകളെ പോലും ഈറനണിയിച്ചു. ജോയ് നമ്മെ വിട്ടു പിരിഞ്ഞുവെങ്കിലും, കാലത്തിന്റെ കുത്തൊഴുക്കിനു പോലും ആനല്ല സ്മരണകളെ തുടച്ചു നീക്കാനാവില്ലെന്ന് ജോയിച്ചന്‍ പറഞ്ഞു. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും, ആശ്വാസത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുമെന്നും ഉറപ്പു നല്‍കിയാണ് ജോയ്ച്ചന്‍ അനുസ്മരണ സന്ദേശം അവസാനിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.