You are Here : Home / USA News

നഴ്‌സുമാരുടെ ഉന്നത വിദ്യാഭ്യാസം കാലത്തിന്റെ ആവശ്യം: ഡോ. ബോബി വര്‍ഗ്ഗീസ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 31, 2019 02:27 hrs UTC

മിയാമി, ഫ്‌ളോറിഡ: ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ നഴ്‌സുമാര്‍ വിദ്യാഭ്യാസരംഗത്തു മുന്‍പന്തിയിലാണങ്കിലും കൂടുതല്‍ പേരുംആശുപത്രികളില്‍ ശ്രുശൂഷരംഗത്തു മാത്രം കേന്ദ്രികരിക്കുന്ന പ്രവണത കണ്ടുവരുന്നതായി ഇന്ത്യന്‍ നഴ്‌സസ് ഓഫ് സൗത്ത് ഫ്‌ലോറിഡ പ്രസിഡന്റ് ഡോ. ബോബി വര്‍ഗ്ഗീസ് മുഖ്യസന്ദേശത്തില്‍ സൂചിപ്പിച്ചു. ഇനിയും കടന്നുചെല്ലാന്‍ ഇന്ത്യന്‍ നഴ്‌സുമാര്‍ വൈമുഖ്യം കാണിക്കുന്ന നേഴ്‌സ്‌റി സേര്‍ച്ചര്‍, പ്രൊഫസര്‍, അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളില്‍ നിയമന സഹായങ്ങളും, ഉപരിപഠന സഹായങ്ങളും നല്‍കാന്‍പുതുതായി തിരഞ്ഞെടുക്കപ്പെട്ട സൗത്ത് ഫ്‌ളോറിഡ ഇന്ത്യന്‍നേഴ്‌സസ് അസോസിയേഷന്‍ 2019 - 2020 കമ്മിറ്റി തീരുമാനിച്ചു.

മുപ്പത്തിയെട്ടു അംഗങ്ങളടങ്ങുന്ന ജംബോ കമ്മിറ്റിയുടെ പ്രവത്തനോദ്ഘാടനം ജനുവരി 26 ന് ഫോര്‍ട്ട് ലൗഡര്‍ ഡേയില്‍ നോവ സൗത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടത്തപ്പെട്ടു. മുഖ്യപ്രഭാഷകയായ ബ്രോവാര്‍ഡ് നഴ്‌സിംഗ് കോളേജ് ഡീന്‍ ഡോ.സാറാ ട്രപല്‍ പുതുതലമുറയില്‍ കണ്ടുവരുന്ന മാറ്റങ്ങളെകുറിച്ച് പഴയ തലമുറ ബോധവാന്മാരാകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു സംസാരിച്ചു.

തുടര്‍ന്ന് വണ്ണശഭലമായ ഇന്ത്യന്‍ റിപ്പബ്ലിക്ക്‌ഡേയോടനുബന്ധിച്ചുള്ള കലാസാംസ്കാരിക പരിപാടികള്‍ നടത്തപ്പെട്ടു .മുന്‍ പ്രസിഡന്റ് ഷീല ജോണ്‍സന്‍, വൈസ് പ്രസിഡന്റ് സജോ ജോസ് പെല്ലിശ്ശേരി ,സെക്രട്ടറി പ്രിയ നായര്‍ , ട്രെഷറര്‍ ബിജു ആന്റണി മുതലായവര്‍ നേതൃത്വംനല്‍കിയ ചടങ്ങില്‍ഡോ. ജോര്‍ജ് പീറ്റര്‍ "ആഹാരരീതികളും രോഗവിമുക്ത ജീവിതും" എന്ന വിഷയത്തേകുറിച്ച് എ.പി.ആര്‍.എന്‍വേള്‍ഡിന്റെ ആഭിമുഖ്യത്തില്‍ ക്‌ളാസ്സുകള്‍ നടത്തി. അതിനുശേഷം ഡോക്ടറേറ്റ് വിദ്യാഭ്യാസ ംനേടിയ എട്ട് (8) ഇന്ത്യന്‍ നഴ്‌സുമാരെ ആദരിച്ചു.

നേഴ്‌സ് പ്രാക്റ്റീഷനര്‍, നേഴ്‌സ് അനിസ്ത്സിയ, എഡ്യൂക്കേറ്റര്‍ ഗ്രാഡുവേറ്റ് ഡിഗ്രി കരസ്ഥമാക്കിയ മുപ്പതോളം നേഴ്‌സുമാരെ ആദരിക്കല്‍ ചടങ്ങിന് ബ്രോവാര്‍ഡ്കൗണ്ടി വൈസ്‌മേയര്‍ ഡെയ്ല്‍ ഹോളിനെസ്സ്, പെംബ്രോക്ക് പൈന്‍സ് കമ്മീഷണര്‍മാരായ ഐറി സ്സൈപ്പിള്‍, ആഞ്ജലോ കാസ്റ്റിയോ, മുന്‍ പ്രസിഡന്റ്അലീഷാ കുറ്റിയാനി, നര്‍ഗീത അറോറ, ഡോ. മഞ്ജുസാമുവേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. സജു മാത്യു, ജീന തോമസ്, സിജിഡെന്നി, ദിവ്യഫിലിപ്പ് എന്നിവര്‍ നയിച്ച റിപ്പബ്ലിക്ക്‌ഡേ കല ാ സാംസ്കാരിക ആഘോഷങ്ങളില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുത്തു.

ലോക കേരള സഭ പ്രതിനിധി സുനില്‍ തൈമറ്റം, നവകേരള പ്രസിഡന്റ് ഷാന്റി വര്‍ഗീസ്, ബിജോയ് സേവിയര്‍,ജെയിന്‍വതിയേലില്‍, കേരളംസമാജംപ്രധിനിധികളായ ജോര്‍ജ് മാലിയില്‍, മാത്യു മത്തായി, ഹിന്ദുസമാജം വൈസ് പ്രസിഡന്റ് സുരേഷ് നായര്‍, ബ്രോവാര്‍ഡ് കൗണ്ടി പ്രധിനിധി ജോയ് കുറ്റിയാനി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. www.inasfusa .org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.