You are Here : Home / USA News

ലോക ക്രിസ്ത്യന്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിന് ആര്‍ലിന്‍ മാത്യൂ കൊറിയയിലേക്ക്

Text Size  

Story Dated: Tuesday, October 22, 2013 10:40 hrs UTC

ഹൂസ്റ്റണ്‍ : അഖില ലോക സഭാ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഡബ്ല്യൂ.സി.സി) ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ 9 വരെ ദക്ഷിണ കൊറിയയിലെ ബുസാനില്‍ വച്ച് നടക്കുന്ന ലോക ക്രിസ്ത്യന്‍ അസംബ്ലിയില്‍ ആര്‍ലിന്‍ ആന്‍ മാത്യൂ മാര്‍ത്തോമ്മാ സഭയുടെ പ്രതിനിധിയായി പങ്കെടുക്കുന്നു. മലങ്കര മാര്‍ത്തോമ്മാ സഭയുടെ പ്രതിനിധികളായി പങ്കെടുക്കുന്ന ഏഴുപേരില്‍ ഒരാളായ ആര്‍ലിന്‍ അമേരിക്കയില്‍ നിന്നുള്ള ഏക പ്രതിനിധിയാണ്. ഡബ്ല്യൂ. സി.സി.യുടെ സമ്മേളനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 7 വര്‍ഷത്തിലൊരിക്കല്‍ കൂടുന്ന ഈ അസംബ്ലി. സംഘടനയുടെ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിയ്ക്കുന്നതും, പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതും മറ്റും ഈ അസംബ്ലിയിലാണ്. പുതിയ നേതൃത്വത്തെയും തെരഞ്ഞടുക്കും. ഒക്‌ടോബര്‍ 26ന് ഹൂസ്റ്റണില്‍ നിന്നും യാത്രതിരിയ്ക്കുന്ന ആര്‍ലിന്‍ ഒക്‌ടോബര്‍ 28ന് ബുസാനില്‍ വച്ച് നടക്കുന്ന പ്രീ അസംബ്ലി സമ്മേളനത്തിലും പങ്കെടുക്കും. യുവജനങ്ങള്‍ക്കും, സ്ത്രീകള്‍ക്കും, വൈകല്യമുള്ളവര്‍ക്കും വേണ്ടി സംഘടിപ്പിയ്ക്കുന്നതാണ് പ്രീ അസംബ്ലി.

 

ഈ വര്‍ഷം നടക്കുന്ന പത്താമത് അസംബ്ലിയുടെ ചിന്താവിഷയം "ജീവന്റെ ദൈവമേ, നീതിയിലേക്കും, സമാധാനത്തിലേക്കും നയിക്കേണമേ" എന്നുള്ളതാണ്. മികച്ച സംഘാടകയായ ആര്‍ലിന്‍ ആന്‍ മാത്യൂ മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിയ്ക്കാ- യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിയ്ക്കുന്നു. ഭദ്രാസനത്തിന്റെ ലീഡ് പ്രോഗ്രാം കണ്‍വീനര്‍, നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഓഫ് ക്രൈസ്റ്റിന്റെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സേര്‍ച്ച് കമ്മററി മെമ്പര്‍, അഖിലലോക സഭാ കൗണ്‍സിന്റെ കമ്മീഷന്‍ ഓഫ് ചര്‍ച്ചസ് ഓണ്‍ ഇന്റര്‍നാഷണല്‍ മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു. സഭയുടെ മെക്‌സിക്കോ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായ ആര്‍ലിന്‍ ലൂസിയാനയിലെ ഡുലാക്ക് മിഷന്‍ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. ലൈസന്‍സ്ഡ് മാസ്റ്റര്‍ സോഷ്യല്‍ വര്‍ക്കര്‍ ആയ ആര്‍ലിന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് എംഡി ആന്‍സേഴ്‌സണ്‍ കാന്‍സര്‍ സെന്ററില്‍ അസോസിയേറ്റ് റിസ്‌ക്ക് മാനേജരായി സേവനമനുഷ്ഠിക്കുന്നു. ഹൂസ്റ്റന്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകാംഗങ്ങളായ തോമസ്. വി.മാത്യൂ, അച്ചാമ്മ മാത്യൂ ദമ്പതികളുടെ മകളാണ് ആര്‍ലിന്‍ ആന്‍ മാത്യൂ. റിപ്പാര്‍ട്ട് : ജീമോന്‍ റാന്നി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.