You are Here : Home / USA News

സില്‍വര്‍ ജൂബിലി ആത്മായ പരിശീലന ഏകദിന സമ്മേളനം വിജയകരമായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, October 21, 2013 08:43 hrs UTC

മസ്‌കിറ്റ് : നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഏകദിന ആത്മായ നേതൃത്വ പരിശീലന സമ്മേളനം വിജയകരമായി സംഘടിപ്പിച്ചു. ഡാളസ് സെന്ററില്‍ ഉള്‍പ്പെട്ട മാര്‍ത്തോമാ ഇടവകകളില്‍ നിന്നുള്ള പാരിഷ് എക്‌സിക്യൂട്ടീവ് ഇടവക മിഷന്‍, സേവികാ സംഘം, യുവജനസഖ്യം, യൂത്ത് ഫെലോഷിപ്പ് അംഗങ്ങള്‍, ആള്‍ട്ടര്‍ ബോയ്‌സ് ആന്റ് ഗേള്‍സ് എന്നിവരാണ് പ്രതിനിധികളായി പങ്കെടുത്തത്. ഒക്‌ടോബര്‍ 19 ശനിയാഴ്ച രാവിലെ 9 മണിക്ക് ഡാളസ് സെന്റ് പോള്‍സ് ഇടവകയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ റവ.ഒ.സി. കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. അസംബ്ലി അംഗം തോമസ് ജോര്‍ജ്ജ്(തമ്പി) സ്വാഗതം ആശംസിച്ചു. ഭദ്രാസന യുവജന സഖ്യം ട്രഷറര്‍ ബാബു പി. സൈമണ്‍, സേവികാ സംഘം സെക്രട്ടറി ജോളി ബാബു എന്നിവര്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കി.

 

വിജു വര്‍ഗീസ് നിശ്ചയിക്കപ്പെട്ട വേദപാഠം വായിച്ചു. ആത്മായ നേതൃത്വത്തിലേക്ക് പ്രവേശിക്കുന്നവരുടെ നേതൃത്വ ഗുണങ്ങള്‍ എന്തെല്ലാമായിരിക്കണമെന്ന വിഷയത്തെ കുറിച്ചു റവ.ഒ.സി. കുര്യന്‍ ദീര്‍ഘമായി സംസാരിച്ചു. മാര്‍ത്തോമാ സഭാചരിത്രത്തെക്കുറിച്ചു ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ഇടവക വികാരി റവ. ജോസ് സി. ജോസഫ്, വിശുദ്ധ കുര്‍ബ്ബാനയെക്കുറിച്ചു റവ. ജോര്‍ജ്ജ് ജേക്കബ്, മറ്റു വിവിധ വിഷയങ്ങളെ കുറിച്ചു റവ ജോര്‍ജ്ജ് ജേക്കബ്, മറ്റു വിവിധ വിഷയങ്ങളെകുറിച്ചു റവ. സാം മാത്യൂ, റവ.സജി തോമസ്, ഡോ. സി.വി. സാമുവേല്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. സമ്മേളനം വിജയിപ്പിക്കുന്നതിന് സഹകരിച്ച എല്ലാവര്‍ക്കും റവ.ഒ.സി.കുര്യന്‍, റവ. സജി തോമസ്(ക്ലര്‍ജി സെക്രട്ടറി) എന്നിവര്‍ പ്രത്യേകം നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.