You are Here : Home / USA News

സാന്‍ഹൊസെയില്‍ ഉഴവൂര്‍ കോളജ്‌ അലുംമ്‌നി മീറ്റും ഉഴവൂര്‍ സംഗമവും നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, October 12, 2013 02:17 hrs UTC

സാന്‍ഹൊസെ: സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ വെച്ച്‌ ഉഴവൂര്‍ കോളജ്‌ അലുംമ്‌നി മീറ്റും, ഉഴവൂര്‍ സംഗമവും നടത്തി. വി. കുര്‍ബാനയ്‌ക്കുശേഷം നടന്ന യോഗത്തില്‍ ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറത്ത്‌, ഉഴവൂര്‍ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. ഫ്രാന്‍സീസ്‌ സിറിയക്കിനെ സ്വാഗതം ചെയ്‌തു. ഉഴവൂര്‍ കോളജ്‌ ജൂബിലി മെമ്മോറിയല്‍ ഫണ്ട്‌ സമാഹരണത്തിനായി കോളജിലെ മുന്‍ ചെയര്‍മാനായ ജോജോ വട്ടാടിക്കുന്നേലിനേയും, മുന്‍ വിദ്യാര്‍ത്ഥിയായ ഏബ്രഹാം ചെറുകരയേയും തെരഞ്ഞെടുത്തു. ഉഴവൂര്‍ കോളജിന്റെ വികസനത്തെപ്പറ്റിയും പുതിയ കോഴ്‌സുകളെക്കുറിച്ചും തന്റെ മറുപടി പ്രസംഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. ഫ്രാന്‍സീസ്‌ സിറിയക്‌ പറഞ്ഞു. തങ്ങളുടെ കലാലയ ജീവിതത്തിലെ മധുര സ്‌മരണകള്‍ അയവിറക്കാന്‍ ഉഴവൂര്‍ കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക്‌ അലുംമ്‌നി മീറ്റുകൊണ്ട്‌ സാധിച്ചു. വിവിന്‍ ഓണശേരില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.