You are Here : Home / USA News

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സിയുടെ ഓണാഘോഷ മലയാളം ടെലിവിഷനിൽ

Text Size  

Story Dated: Thursday, October 10, 2013 12:29 hrs UTC

ഉത്സവഛായ പകര്‍ന്ന കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സിയുടെ ഓണാഘോഷം ഈ ശനിയാഴ്ച രാവിലെ 9 മണിക്ക് (NY time) മലയാളം ടെലിവിഷനിൽ പൂർണമായി സംപ്രേക്ഷണം ചെയ്യുന്നു സെപ്തംബര്‍ 28 ശനിയാഴ്ച ന്യൂജെഴ്‌സി നിവാസികള്‍ക്ക് അനുഭൂതികളുടെ നിമിഷങ്ങള്‍ പകര്‍ന്നു നല്‍കി കേരള അസ്സോസിയേഷന്‍ ഓഫ്‌ ന്യൂജെഴ്‌സി (KANJ) 2013-ലെ ഓണം ആഘോഷിച്ചപ്പോള്‍ ജനകീയ പങ്കാളിത്തം കൊണ്ട് അതൊരു വന്‍ വിജയമായത് കൃതാര്‍ത്ഥതയോടെ ഓര്‍ക്കുകയാണ് പ്രസിഡന്റ് ജിബി തോമസ് മോളോപ്പറമ്പിലും കമ്മിറ്റി ഭാരവാഹികളും. ഏതു പ്രതിസന്ധിയേയും തരണം ചെയ്ത് ഈ ഓണാഘോഷം അതിഗംഭീരമാക്കാനുള്ള ദൃഢപ്രതിജ്ഞയുമായി പ്രവര്‍ത്തനം തുടങ്ങിയ ജിബിയും സംഘവും തങ്ങളുടെ അദ്ധ്വാനം സഫലീകൃതമായതിന്റെ സന്തോഷത്തിലാണ്. കേരള അസോസിയേഷൻ ഓഫ് ന്യൂ ന്യൂജെഴ്‌സിയുടെ എല്ലാ പ്രോഗ്രമ്മുകൾക്കും മലയാളം ടെലിവിഷന്റെയും മലയാളം IPTV യുടെയും പിന്തുണ ഉണ്ടായിരിക്കുന്നതാണെന്നും മലയാളം IPTV യുടെ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങള്ക്കും മലയാളം IPTV വരിക്കരാാകുവനും ബിജോയ്‌ ജോസെഫിനെ വിളിക്കുക 1 732 500 7420

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.