You are Here : Home / USA News

കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക പ്രവര്‍ത്തനോദ്‌ഘാടനം ഡാളസില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, October 08, 2013 09:48 hrs UTC

ഡാളസ്‌: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ 2013- 15 വര്‍ഷത്തെയ്‌ക്കുള്ള ഭരണസമിതിയുടെ പ്രവര്‍ത്തനോദ്‌ഘാടനം ഒക്‌ടോബര്‍ 19-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30 മുതല്‍ ഡാളസിലെ ഇര്‍വിംഗിലുള്ള ചിന്മയാ ചിത്രകൂടില്‍ (900 N. Belt Line Road) വെച്ച്‌ നടത്തുന്നതാണ്‌. പ്രവര്‍ത്തനോദ്‌ഘാടനത്തോടനുബന്ധിച്ച്‌ വിവിധ കലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം, ഡാളസില്‍ വെച്ച്‌ 2015-ല്‍ നടത്തുന്ന എട്ടാമത്‌ കണ്‍വെന്‍ഷനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നതായി നിയുക്ത പ്രസിഡന്റ്‌ ടി.എന്‍. നായര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ടി.എന്‍ നായര്‍ (214 403 0575), ഗണേഷ്‌ നായര്‍ (914 826 1677) എന്നിവരുമായി ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.