You are Here : Home / USA News

യുവജനസഖ്യ കണ്‍വന്‍ഷന്‍ ഡോ. യൂയാക്കീം മാര്‍ കുറിലോസ് എപ്പിസ്‌ക്കോപ്പാ ഉല്‍ഘാടനം ചെയ്യും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, October 07, 2013 09:58 hrs UTC

ഡാളസ് : ഡാളസ് സെന്റ് പോള്‍സ് യുവജനസംഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഇടവകയുടെ ജൂബിലിവര്‍ഷം സംഘടിപ്പിക്കുന്ന സുവിശേഷ കണ്‍വന്‍ഷന്‍ മുന്‍ നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. യൂയാക്കീം മാര്‍ കുറിലോസ് ഉല്‍ഘാടനം ചെയ്യും. ഒക്‌ടോബര്‍ 24, 25, 26 തിയ്യതികളില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ പ്രാരംഭ ദിവസം അഭിവന്ദ്യ യൂയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌ക്കോപ്പാ വചന ശുശ്രൂഷ നിര്‍വ്വഹിക്കും. പുതിയ സെന്റ് പോള്‍സ് ദേവാലയ നിര്‍മ്മാണത്തിന് അടിസ്ഥാന ശിലയിട്ട അഭിവന്ദ്യ തിരുമേനി ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയായതിനു ശേഷം ആദ്യമാണ് ഇടവക സന്ദര്‍ശനത്തിനെത്തുന്നത്. നോര്‍ത്ത് അമേരിക്കാ ഭദ്രാസന ചുമതലയില്‍ നിന്നും ഒഴിഞ്ഞതിനു ശേഷം അമേരിക്കന്‍ സന്ദര്‍ശനത്തിന് എത്തി ചേരുന്ന യൂയാക്കീം തിരുമേനി ഭദ്രാസനമായി ക്രമീകരിച്ചിരിക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും. യുവജനസംഖ്യം കണ്‍വന്‍ഷനില്‍ സുബി പള്ളിക്കലും വചന ശുശ്രൂഷ നിര്‍വ്വഹിക്കുമെന്ന് ഇടവക വികാരി റവ. ഓ.സി.കുര്യന്‍, യുവജനസഖ്യം സെക്രട്ടറി വിനോദ് ചെറിയാന്‍, ഭദ്രാസന യുവജനസഖ്യം ട്രഷറര്‍ ബാബു പി. സൈമണ്‍ എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.