You are Here : Home / USA News

ഫോമാ കണ്‍വന്‍ഷനും യൂത്ത്‌ ഫെസ്റ്റിവലും കിക്ക്‌ഓഫും ഷിക്കാഗോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, October 04, 2013 09:50 hrs UTC

2014 ജൂണ്‍ 26 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്റെ മുന്നോടിയായി, ഷിക്കാഗോ റീജിയന്റെ കിക്ക്‌ഓഫ്‌, യൂത്ത്‌ ഫെസ്റ്റിവല്‍, റീജിയണല്‍ കണ്‍വന്‍ഷന്‍ എന്നീ പരിപാടികള്‍ ഒക്‌ടോബര്‍ അഞ്ചിന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ 9 മണിക്ക്‌ സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടക്കുന്നതാണെന്ന്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോസി കുരിശിങ്കലും, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, തമ്പി ചെമ്മാച്ചേല്‍ എന്നിവര്‍ അറിയിച്ചു. ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യ, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറല്‍ ഡോ. യൂസഫ്‌ സെയ്‌ദ്‌, കോണ്‍ഗ്രസ്‌ മാന്‍ ഡോ. ഡാനി ഡേവിഡ്‌, എയര്‍ ഇന്ത്യാ മാനേജര്‍ ഋഷികാന്ത്‌ സിംഗ്‌ തുടങ്ങിയവരും ഷിക്കാഗോ റീജിയണിലെ അംഗ സംഘടനകളുടെ പ്രസിഡന്റുമാരും, സാംസ്‌കാരിക നേതാക്കളും, പത്രപ്രതിനിധികളും പങ്കെടുക്കുന്ന യോഗം ആറുമണിക്കാണ്‌ ആരംഭിക്കുന്നത്‌. രാവിലെ 9 മണി മുതല്‍ 6 മണി വരെ നടക്കുന്ന ഫോമാ ഷിക്കാഗോ റീജിയണ്‍ യൂത്ത്‌ ഫെസ്റ്റിവലില്‍ ഇതിനോടകം നൂറിനു മേല്‍ രജിസ്‌ട്രേഷനുകള്‍ ലഭിച്ചുകഴിഞ്ഞു. ഫോമാ ഷിക്കാഗോ റീജിയണല്‍ കണ്‍വന്‍ഷന്‍ കിക്ക്‌ഓഫ്‌ വന്‍ വിജയമാക്കുവാന്‍ ശക്തമായ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചികഴിഞ്ഞു.

 

ജോസി കുരിശിങ്കല്‍, ബെന്നി വാച്ചാച്ചിറ, സിനു പാലയ്‌ക്കത്തടം, ജോജോ വെങ്ങാന്തറ, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സാം ജോര്‍ജ്‌ തുടങ്ങി ഒട്ടേറെ സംഘടനാ നേതാക്കള്‍ ഫോമാ കണ്‍വന്‍ഷന്‍ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ഫോമയുടെ സ്വപ്‌ന പദ്ധതിയായ `മലയാളത്തിന്‌ ഒരുപിടി ഡോളര്‍' പരിപാടിയുടെ ഫണ്ട്‌ റൈസിംഗ്‌ ഉദ്‌ഘാടനവും ഒക്‌ടോബര്‍ അഞ്ചിന്‌ ഫോമാ റീജിയണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ നടത്തുമെന്ന്‌ ഡോ. സാല്‍ബി പോള്‍ അറിയിച്ചു. കണ്‍വന്‍ഷന്റെ വിജയത്തിനായി ഷിക്കാഗോ മലയാളി അസോസിയേഷന്‍, ഇല്ലിനോയി മലയാളി അസോസിയേഷന്‍, കേരളാ അസോസിയേഷന്‍ ഓഫ്‌ ഷിക്കാഗോ, മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍, കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍ തുടങ്ങി ഒട്ടേറെ സംഘടനകള്‍ ശക്തമായ പ്രവര്‍ത്തനം ആരംഭിച്ചു.

  Comments

  നിങ്ങളുടെ അഭിപ്രായങ്ങൾ


  PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.  Related Articles

 • MAGH ജനറല്‍ ബോഡി യോഗം ഒക്ടോബര്‍ 26 ശനിയാഴ്ച
  ഹൂസ്റ്റണ്‍ : മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹുസ്റ്റന്റെ (MAGH) ജനറല്‍ ബോഡി 2014 ഒക്ടോബര്‍ 26 ശനിയഴ്ച വൈകുന്നേരം 5 മണിക്ക് കേരള...

 • ആവേശത്തോണിയില്‍ ലേക്ക്‌ഷോര്‍ ഹാര്‍ബര്‍ വള്ളംകളി
  ഹൂസ്റ്റണ്‍ : ഓണവും, മാവേലിയും, വള്ളംകളിയും ഒക്കെ മറവിയുടെ മാറാലയില്‍ മറയപ്പെട്ടു പോകാതെ, പാശ്ചാത്യ വിഭൂതിയില്‍...

 • ചീട്ടുകളി മാമാങ്കത്തിന് കാനഡയില്‍ കൊടി ഉയരുന്നു
  വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ചീട്ടുകളി (56) മത്സരത്തിന് കാനഡയിലെ ടൊറാന്റോ ഒരുങ്ങി കഴിഞ്ഞതായി ചെയര്‍മാന്‍ ഏബ്രഹാം...

 • ഐക്യരാഷ്‌ട്രസഭാ ആസ്ഥാനത്ത്‌ ഗാന്ധി ജയന്തി വിപുലമായ രീതിയില്‍ ആഘോഷിച്ചു
  യുണൈറ്റഡ്‌ നേഷന്‍സ്‌, ന്യൂയോര്‍ക്ക്‌: ഐക്യരാഷ്‌ട്രസഭയുടെ ആസ്ഥാനത്ത്‌ സ്വതന്ത്ര ഭാരതത്തിന്റെ പിതാവായ...

 • അറ്റ്‌ലാന്റയില്‍ പ്രൗഢഗംഭീരമായി ഓണം ആഘോഷിച്ചു
  അറ്റ്‌ലാന്റാ: ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ ജോര്‍ജിയ (കെ.സി.എ.ജി)യുടെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 15-ന്‌...