You are Here : Home / USA News

ഷിക്കാഗോ കലക്ഷേത്രത്തിന്റെ ഓണാഘോഷങ്ങള്‍ ഗൃഹാതുരത്വമുണര്‍ത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 28, 2013 10:52 hrs UTC

ഷിക്കാഗോ: ഷിക്കാഗോ കലക്ഷേത്രത്തിന്റെ ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ കേരളത്തിന്റെ സംസ്‌കാരവും സൗന്ദര്യവും, സമ്പല്‍ സമൃദ്ധിയും വിളിച്ചോതുന്ന ഒരു പ്രൗഡഗംഭീരമായ സായാഹ്ന്‌നം ഷിക്കാഗോ നിവാസികള്‍ക്ക്‌ സമ്മാനിച്ചു. ഡെറിനിലെ സൗത്ത്‌ ഹിന്‍സ്‌ഡെയില്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സെപ്‌റ്റംബര്‍ 15 നു നടന്ന ഓണാഘോഷങ്ങളില്‍ മുഖ്യാഥിതിയായ ഡോ. രാമകൃഷ്‌ണന്‍ ഉണ്ണി , പ്രസിഡന്റ്‌ അജിത്‌ കുമാര്‍ ഭാസ്‌കരന്‍ , സെക്രട്ടറി ശ്രീജിത്ത്‌ നായര്‍, ട്രഷറര്‍ അനൂപ്‌ രവീന്ദ്രനാഥ്‌ , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിനോദ്‌ നീലകണ്‌ഠന്‍ എന്നിവര്‍ ചേര്‍ന്ന്‌ ഭദ്രദീപം കൊളുത്തി ഔപചാരികമായി ഉത്‌ഘാടനം ചെയ്‌തു. സ്‌ത്രീകളും കുട്ടികളും അണിനിരന്ന വര്‍ണാഭമായ താലപ്പോലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടുകൂടി മഹാബലി തമ്പുരാനെ വേദിയിലേക്ക്‌ ആനയിക്കപ്പെട്ടു . തുടര്‍ന്ന്‌ ഷിക്കാഗോ കലക്ഷേത്ര തിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച ചെണ്ട മേളത്തോടെ നിറപ്പകിട്ടാര്‍ന്ന മറ്റു പരിപാടികള്‍ക്ക്‌ തുടക്കമായി.

 

അജിത്‌ ചന്ദ്രന്‍, അജിത്‌ കുമാര്‍ ഭാസ്‌കരന്‍, ജയന്‍ മേനോന്‍, സുനില്‍ പിളള, അര്‍ജുന്‍ മേനോന്‍, അനിത കുറുപ്‌, റിതിക, സ്വപ്‌ന ബാലകൃഷ്‌ണന്‍ , ഡോ.രാം ഗോപി തുടങ്ങിയവരുടെ ശ്രുതി മധുരമായ ഗാനാലപങ്ങള്‍ കൂടാതെ രാഖി അനൂപ്‌, വിജി പിളള, സപ്‌ന സിബു, ചിത്ര നായര്‍ , ലക്ഷ്‌മി വാര്യര്‍, ശ്രീദേവി, സുസ്‌മിത അരുണ്‍കുമാര്‍, അഞ്‌ജു ജയപ്രകാശ്‌, സന്ധ്യ ലക്ഷ്‌മണ്‍ തുടങ്ങിയവരുടെ നേതൃതത്തിലുള്ള നൃത്ത കലാരൂപങ്ങളും, തിരുവാതിര കളിയും നിറഞ്ഞു കവിഞ്ഞ സദസ്സിനു മലയാള മണ്ണിന്റെ മധുരതരമായ ഓര്‍മകള്‍ സമ്മാനിച്ചു. അമേരിക്കയില്‍ ആദ്യമായി പഞ്ചവാദ്യം പാരമ്പര്യ രീതിയില്‍ അവതരിപ്പിച്ചു ശ്രദ്ധ നേടിയ കലാക്ഷേത്രത്തിന്റെ പഞ്ചവാദ്യം കാണികളുടെ മനം കവര്‍ന്നു.

 

കലാക്ഷേത്ര യിലെ അംഗങ്ങള്‍ സ്വന്തമായി കൃഷിചെയ്‌ത്‌ ഉണ്ടാക്കിയ പച്ചക്കറികള്‍ കൊണ്ട്‌ പരമ്പരാഗതമായ രീതിയില്‍ പാചകം ചെയ്‌ത വിഭവ സമൃദ്ധമായ ഓണ സദ്യ കലാക്ഷേത്ര കുടുംബാംഗങ്ങള്‍ അഥിതികള്‍ക്ക്‌ വിളമ്പി ക്കൊടുത്തത്‌ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. അനില്‍ നായര്‍ , റോയി അപ്പുക്കുട്ടന്‍, ശ്രീധരന്‍ കര്‍ത്ത, വിജി പിള്ള, മുരളി വേണുഗോപാല്‍, സനാതന പണിക്കര്‍, പ്രശാന്ത്‌ നായര്‍ , റോഷന്‍ രമണന്‍, സുരേഷ്‌ നായര്‍, ശ്യാം ഭട്ടതിരി , പ്രദീപ്‌ നായര്‍, സുരേഷ്‌ സുകുമാരന്‍, പ്രകാശ്‌ മേനോന്‍ , സുരേഷ്‌ പലേരി, രാജിവ്‌ വള്ളിക്കാട്ടില്‍, ഗിരിഷ്‌ കൊടിപ്പറമ്പില്‍, രാജേഷ്‌ ശങ്കരന്‍, ജയപ്രകാശ്‌ എന്നിവര്‌ ചടങ്ങുകല്‌ക്ക്‌ നേത്രുതം നല്‌കി. നിഷ റോയ്‌, സ്വപ്‌ന ബാലകൃഷ്‌ണന്‍ എന്നിവര്‍ ചടങ്ങിന്റെ എംസിമാരായിരുന്നു. കലാക്ഷേത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവാന്‍ താല്‌പര്യമുള്ളവര്‍ സന്ദര്‍ശിക്കുക kalakshtera@groups.facebook.com.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.