You are Here : Home / USA News

ഒരുമ ഓണാഘോഷം പ്രൗഡഗംഭീരമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 27, 2013 10:36 hrs UTC

ഫ്‌ളോറിഡ: ഒര്‍ലാന്റോ റീജിയണല്‍ യുണൈറ്റഡ്‌ മലയാളി അസോസിയേഷന്റെ (ഒരുമ) 2013-ലെ ഓണാഘോഷം അള്‍ട്ടമോണ്ട്‌ സ്‌പ്രിംഗ്‌സിലെ ജോര്‍ജ്‌ പെര്‍ക്കിന്‍സ്‌ സിവിക്‌ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ പ്രൗഡഗംഭീരമായി കൊണ്ടാടി. വിഭവസമൃദ്ധമായ ഓണസദ്യയ്‌ക്കുശേഷം പ്രാര്‍ത്ഥനാഗാനത്തോടെ കലാപരിപാടികള്‍ ആരംഭിച്ചു. ജാന്‍സി ഷാജി, അഞ്‌ജലി പാലിയത്ത്‌, റീനു പാലിയത്ത്‌, ജെസി ജിജി എന്നിവര്‍ ചേര്‍ന്ന്‌ അത്തപ്പൂക്കളമൊരുക്കി. ഒരുമ പ്രസിഡന്റ്‌ ഷാജു തൂമ്പുങ്കല്‍, സെക്രട്ടറി പ്രവീബ്‌ നായര്‍, ഒരുമ ഫൗണ്ടിംഗ്‌ മെമ്പര്‍ വര്‍ഗീസ്‌ ജോസഫ്‌, അനുഗ്രഹീത കലാകാരി സ്‌മിതാ നോബിള്‍, ഡോ. മീന ജോസഫ്‌, മാവേലി തമ്പുരാനായി വേഷമിട്ട ബിജോ എന്നിവര്‍ ചേര്‍ന്ന്‌ ഭദ്രദീപം തെളിയിച്ചു. റവ.ഫാ.ഡോ. ജേക്കബ്‌ മാത്യു ഓണസന്ദേശം നല്‍കി. അശോക്‌ മേനോന്‍, രഞ്‌ജിത്ത്‌ നായര്‍, സായ്‌ റാം, ജിജിമോന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ മാവേലി സ്‌കിറ്റ്‌ കേരളത്തനിമ വിളിച്ചോതി. ചെണ്ടമേളത്തോടെ മുത്തുക്കുടയും താലപ്പൊലിയുമായി മാവേലി തമ്പുരാനെ എതിരേറ്റു. ജോയ്‌ ജോസഫ്‌, ആനന്ദ്‌ ജോയി, ആഷിഷ്‌ ജോയ്‌, ബെന്നി ജോസഫ്‌, വര്‍ഗീസ്‌ ജോസഫ്‌ എന്നിവര്‍ അവതരിപ്പിച്ച ചെണ്ടമേളം ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകള്‍ പങ്കുവെച്ചു.

 

ജാന്‍സി ഷാജി, നിര്‍മ്മല ജോയി, അനില മാത്യു, മിനി വിന്‍സെന്റ്‌, ലൈസി ജോസഫ്‌, ജിനാ നിഷിന്‍ എന്നിവര്‍ ചേര്‍ന്ന്‌ അവതരിപ്പിച്ച തിരുവാതിര ഓണക്കാലത്തെ അനുസ്‌മരിപ്പിച്ചു. സ്‌മിതാ നോബിള്‍, മൗജാ രാജേഷ്‌ എന്നിവര്‍ അവതരിപ്പിച്ച ശിവപാര്‍വതി ക്ലാസിക്കല്‍ ഡാന്‍സ്‌ ഏവരുടേയും മുക്തകണ്‌ഠമായ പ്രശംസയേറ്റുവാങ്ങി. അഞ്‌ജലി പാലിയത്ത്‌, സ്റ്റേസി സുനില്‍, നയന്‍ നോബിള്‍, അലന്‍ ഷൈജു, ആഷ്‌ലി നായര്‍, നിര്‍മ്മല, മിനി, ജീന, അനില എന്നിവര്‍ ചേര്‍ന്ന്‌ മലയാളത്തനിമയാര്‍ന്ന ഫ്യൂഷന്‍ ഡാന്‍സ്‌ അവതരിപ്പിച്ചു. താരാ അഹമ്മദിന്റെ സിനിമാറ്റിക്‌ ഡാന്‍സ്‌, ബെനീറ്റാ ബിജോയുടെ സെമി ക്ലാസിക്കല്‍ ഡാന്‍സ്‌, മാനസി, സഞ്‌ജന, നേഹ, ബിബിനാ എന്നിവരുടെ സിനിമാറ്റിക്‌ ഡാന്‍സ്‌, ആഞ്ചല, ആന്‍, ആബേല്‍, അമി, ഐറീന്‍, ഇയാനാ എന്നീ കുരുന്നുകള്‍ അവതരിപ്പിച്ച കിഡ്‌സ്‌ സിനിമാറ്റിക്‌ ഡാന്‍സ്‌ എന്നിവ ചടങ്ങുകള്‍ക്ക്‌ മാറ്റുകൂട്ടി.

 

 

റീനു പാലിയത്ത്‌, സ്‌മിതാ നോബിള്‍, സായ്‌ റാം, ജോയ്‌ ജോസഫ്‌, ആഷിഷ്‌, സുസന്‍, ബെന്നി എന്നിവരുടെ ഓണപ്പാട്ട്‌, ജിജിമോനും രഞ്‌ജിത്തും ചേര്‍ന്ന്‌ അവതരിപ്പിച്ച കന്നാസും കടലാസും ഗ്രൂപ്പ്‌ ഡാന്‍സ്‌, അലീന സജി, അഗതാ ജേക്കബ്‌, റീനു, സായ്‌റാം എന്നിവരുടെ സംഘഗാനം, സാറാ കാമ്പിയില്‍, റിയ കാമ്പിയില്‍, ഷിനു തോമസ്‌, ആഞ്ചലാ സോണി, റീനു പാലിയത്ത്‌ എന്നിവരുടെ സോളോ ഗാനം, നിഷിന്‍ രാജിന്റെ ഇന്‍സ്‌ട്രുമെന്റല്‍ മ്യൂസിക്‌ എന്നിവ ചടങ്ങുകള്‍ മനോഹരമാക്കി. ഒരുമയുടെ സ്ഥാപക പ്രസിഡന്റ്‌ സജി ജോണ്‍ വീഡിയോഗ്രാഫിയും, ക്ലീറ്റസ്‌ ഷൈജു ഫോട്ടോഗ്രാഫിയും നോബിള്‍ ജനാര്‍ദ്ദനന്‍, സായ്‌ റാം, പ്രവീബ്‌ നായര്‍ എന്നിവര്‍ ഓഡിയോഗ്രാഫിയും നിര്‍വഹിച്ചു. ഡോ. രാജേഷ്‌, പ്രസാദ്‌ തങ്കപ്പന്‍, സ്വാമിനാഥന്‍, ലിനു, ഏഞ്ചല്‍, ജോസ്‌ എന്നിവര്‍ ഓണസദ്യയ്‌ക്ക്‌ നേതൃത്വം നല്‍കി. അശോക്‌ മേനോന്റെ നന്ദി പ്രകടനത്തിനുശേഷം ദേശീയ ഗാനത്തോടെ ഓണാഘോഷങ്ങള്‍ക്ക്‌ പരിസമാപ്‌തിയായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.