You are Here : Home / USA News

ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ ഓണം ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 17, 2013 10:50 hrs UTC

ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ സെപ്‌റ്റംബര്‍ 15-ന്‌ ഞായറാഴ്‌ച രാവിലെ വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം മാര്‍ മക്കാറിയോസ്‌ മെമ്മോറിയല്‍ ഹാളില്‍ നടന്ന വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആഘോഷങ്ങള്‍ ആരംഭിച്ചു. ഏബ്രഹാം മാത്യു, ഷിബു മാത്യു, ഷാന്റി മാത്യു തുടങ്ങിയവര്‍ ഏവരേയും സ്വാഗതം ചെയ്‌തു. ശിങ്കാരിമേളത്തോടെ യുവജനങ്ങളും മുതിര്‍ന്നവരും ആടിയും ഓണപ്പാട്ടുകള്‍ പാടിയും മഹാബലി ചക്രവര്‍ത്തിയെ വേദിയിലേക്ക്‌ ആനയിച്ചു. മഹാഹലിയായി എത്തിയ ആല്‍ബര്‍ട്ട്‌ ജോര്‍ജ്‌ സദസിന്‌ ഓണാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന്‌ ഫാ. ദാനിയേല്‍ ജോര്‍ജ്‌ നിലവിളക്ക്‌ കൊളുത്തിയും സദസിനൊപ്പം ചേര്‍ന്ന്‌ ഓണപ്പാട്ട്‌ പാടി പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. എ#്‌ലലാ മതങ്ങളും ഒന്നുപോലെ ആചരിക്കുന്ന മതമൈത്രിയുടെ ഒരു ദേശീയോത്സവമാണ്‌ തുരുവോണമെന്നും, വര്‍ഗ്ഗീയ വിദ്വേഷങ്ങള്‍ വളരുമ്പോള്‍ എല്ലാവരും സര്‍വ്വേശ്വരന്റെ മക്കളാണെന്ന സന്ദേശം ഈ ആഘോഷത്തിലൂടെ വ്യക്തമാകുന്നുവെന്നും ആശംസാ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ദു ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ഷിബു, ജോയി, ഷാന്റി, ബാബു, എല്‍ദോ, സൗമിനി, മേരീസ്‌, അനീന തുടങ്ങിയവര്‍ ചേര്‍ന്ന്‌ ഓണപ്പാട്ടുകള്‍ ആലപിച്ചു. ബാല്യകാല സ്‌മരണകളുണര്‍ത്തി അല്‍ഫോന്‍സി ജയിംസ്‌ ഓണപ്പാട്ട്‌ പാടി. തുടര്‍ന്ന്‌ ലീനാ ഡാനിയേലിന്റെ നേതൃത്വത്തില്‍ സോണിയ ജൂബി, അമ്പിളി, റീനു, ഷീതള്‍, കീര്‍ത്തി, ക്രിസ്റ്റന്‍, ലിസാ, ലിന്‍ഡാ, തുടങ്ങിയവര്‍ ചേര്‍ന്ന്‌ തിരുവാതിരകളി അവതരിപ്പിച്ചു. ജിജിന്‍ സൈമണ്‍ ഗാനം ആലപിച്ചു. യുവജനങ്ങളെ മാത്രം അണിനിരത്തി പുരുഷന്മാര്‍ ഡോ. റോയി ഈപ്പന്റെ നേതൃത്വത്തില്‍ ഗ്രിഗറി, ചാള്‍സ്‌, നിതീഷ്‌, സ്റ്റീവന്‍, ഡെന്നീസ്‌, ജിനു, നിതിന്‍ തുടങ്ങിയവര്‍ ചേര്‍ന്ന്‌ തിരുവാതിരകളി അവതരിപ്പിച്ചത്‌ ശ്രദ്ധേയമായി. ജോണ്‍ പി. ജോണ്‍ ഓണസ്‌മരകളുണര്‍ത്തി കവിത ചൊല്ലി. ഏലിയാമ്മ മാത്യു ഇന്ന്‌ മഹാബലി കേരളം സന്ദര്‍ശിച്ചാല്‍ ഉണ്ടാകാവുന്ന സംഭവവികാസങ്ങളെ ഹാസ്യരൂപേണ അവതരിപ്പിച്ചു. എം.സിമാരായി ജിബു ജേക്കബ്‌, അനു മാത്യൂസ്‌ എന്നിവര്‍ പ്രവര്‍ത്തിച്ചു. വിന്‍സി, ആന്‍സി, ജയാ, സോണിയ, ലിസാ, ലീന തുടങ്ങിയവര്‍ ചേര്‍ന്ന്‌ അത്തപ്പൂക്കളമൊരുക്കി. തോമസ്‌ സ്‌കറിയ, ഫിലിപ്പ്‌ പുന്നൂസ്‌, വര്‍ഗീസ്‌ പുന്നൂസ്‌, അബു മാഞ്ചാ, അനിതാ ഡാനിയേല്‍ തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.