You are Here : Home / USA News

കെ. വി ജോസഫിന് തിരുവല്ലാ അസോസിയേഷൻ യാത്രയയപ്പ് നൽകി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, September 13, 2013 10:30 hrs UTC

ഡാലസ്: യുഎഇ യില്ലേക്ക് പോകുന്ന തിരുവല്ലാ അസോസിയേഷൻ ഓഫ് ഡാലസ് പ്രസിഡന്റ്‌ കെ വി ജോസഫിന് (ഷാലു) തിരുവല്ലാ അസോസിയേഷൻ അംഗങ്ങൾ യാത്രയയപ്പു നല്കി. കരോൾട്ടൻ സ്പൂണ്‍ റസ്റ്ററന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ സോണി ജേക്കബ്‌ ഫലകവും വൈസ് പ്രസിഡണ്ട്‌ സജി നായർ ഉപഹാരവും നല്കി. കെവി ജോസഫിന്റെ നേതൃത്വത്തിൽ തിരുവല്ലാ അസോസിയേഷൻന്റെ കഴിഞ്ഞകാല വളർച്ചയെ കുറിച്ച് ബിജു വർഗീസ്‌ (സെക്രട്ടറി) , സുനിൽ തലവടി , മാത്യു സാമുവേൽ തുടങ്ങിയർ സംസാരിച്ചു. ഫൊക്കാന യൂത്ത് പ്രസിഡണ്ട്‌ എബി റാന്നിയും ചടങ്ങിൽ പങ്കെടുത്തു. ഷാലുവിന്റെ നേതൃത്വത്തിൽ തിരുവല്ലാ അസോസിയേഷൻ റോട്ടറി ക്ലബുമായി ചേർന്ന് ഭവനദാന പദ്ധതിയും സ്കൂൾ കുട്ടികള്ക്കുള്ള പഠനോപകരണ വിതരണവും മറ്റു നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളും പോയ വർഷങ്ങളിൽ നടത്തുകയുണ്ടായി. കെവി ജോസഫ്‌ തന്റെ മറുപടി പ്രസംഗത്തിൽ തിരുവല്ല അസോസിയേഷന്റെ പ്രവർത്തങ്ങളിൽ സഹകരിച്ച എവർക്കുമുള്ള നന്ദി രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ്‌ സജി നായർ ഇനി തിരുവല്ല അസോസിയേഷൻ പ്രസിഡന്റായി ചുമതലയേൽക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.