You are Here : Home / USA News

ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 25 മുതല്‍

Text Size  

Story Dated: Wednesday, September 11, 2013 10:58 hrs UTC

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍ : ഇന്ത്യാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹ്യൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ ഗോസ്പല്‍ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 25, 26 (വെള്ളി, ശനി) തീയതികളില്‍ നടത്തപ്പെടുന്നതാണ്. സ്റ്റാഫോഡ് ഇമ്മാനുവേല്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ വൈകുന്നേരം 6.30യ്ക്ക് ആരംഭിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മാവേലിക്കര ഭദ്രാസന സെക്രട്ടറി റവ.ഫാ. ജേക്കബ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തുന്നതാണ്. 26ന് ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് സീനിയര്‍ സിറ്റിസണ്‍സിനായി പ്രത്യേക യോഗവും ആരോഗ്യസെമിനാറും ക്രമീകരിച്ചിട്ടുണ്ട്. അന്നേ ദിവസം രാവിലെ 11 മുതല്‍ 3 വരെ യുവജനങ്ങള്‍ക്കായി ക്രമീകരിച്ചിരിയ്ക്കുന്ന യോഗത്തില്‍ (ഇംഗ്ലീഷ്) ഡാളസ് സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് വികാരി റവ. ജോബി മാത്യൂ നേതൃത്വം നല്‍കും. ഹൂസ്റ്റണിലെ എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍പ്പെട്ട 17 ഇടവകകള്‍ ഒരുമിച്ചു ചേര്‍ന്നു നടത്തുന്ന ഈ കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ പ്രത്യേക ഗായകസംഘവും രൂപീകരിയ്ക്കുന്നു. എല്ലാ ഇടവകകളെയും പങ്കെടുപ്പിച്ചുകൊണ്ടു രൂപീകരിയ്ക്കുന്ന ഗായകസംഘത്തില്‍ അംഗങ്ങളാകുവാന്‍ താല്പര്യമുള്ളവര്‍ ക്വയര്‍ കോര്‍ഡിനേറ്റര്‍ ഏബ്രഹാം വര്‍ഗീസുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക റവ.റോയി. എ. തോമസ് (പ്രസിഡന്റ്) -253- 653-0689 റവ. സജു മാത്യൂ(കണ്‍വീനര്‍)- 281 561 9147 ഷാജി പുളിമൂട്ടില്‍ (സെക്രട്ടറി)- 713- 240-9600 യല്‍ദോ പീറ്റര്‍ (പ്രോഗ്രാം)- 281-777-9216 ഏബ്രഹാം വര്‍ഗീസ്(ക്വയര്‍)-713-948-4034, 713-948-4034

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.