You are Here : Home / USA News

വിര്‍ജിനിയയില്‍ 'ഒരേ സ്വരം' സംഗീതനിശ സെപ്റ്റംബര്‍ ആറിന്

Text Size  

Story Dated: Monday, September 02, 2013 04:02 hrs UTC

സുരേഷ് രാജ് വിര്‍ജിനിയ. പ്രശസ്ത ഗായകരായ എം.ജി ശ്രീകുമാറും കെ.എസ് ചിത്രയും ഒരേ വേദിയില്‍ അണിനിരക്കുന്ന മ്യൂസിക്കല്‍ മെഗാ ഷോ 'ഒരേ സ്വരം സെപ്റ്റംബര്‍ ആറിന് വിര്‍ജിനിയയിലെ ഫെയര്‍ഫാക്സില്‍ അരങ്ങേറും. ഓക്ടണ്‍ ഹൈസ്കൂളില്‍(Oakton High School, 2900 Sutton Rd. Vienna, VA 2218) ) വൈകിട്ട് ഏഴര മുതലാണ് പരിപാടി. കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിങ്ടണ്‍, കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപൊലീറ്റന്‍ വാഷിങ്ടണ്‍ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് മെഗാ ഷോ ഒരുക്കുന്നത്. സംഗീത രംഗത്ത് മൂന്നു ദശാബ്ദം പിന്നിടുന്ന ചിത്രയുടേയും എംജി ശ്രീകുമാറിന്റേയും സംഗീത സപര്യയുടെ 30-ാം വാര്‍ഷികാഘോഷവും ഈ വേദിയില്‍ വച്ചു നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും: oreswaramtickets@ googlegroups.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.