You are Here : Home / USA News

മാതാവിന്റെ ജനനത്തിരുനാളിന്‌ ഫ്‌ളോറിഡയില്‍ കൊടിയേറി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, September 02, 2013 12:41 hrs UTC

ഫ്‌ളോറിഡ: കോറല്‍സ്‌പ്രിംഗ്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ സീറോ മലബാര്‍ പള്ളിയിലെ തിരുനാള്‍ കൊടിയേറ്റ്‌ റവ.ഫാ. സഖറിയാസ്‌ തോട്ടുവേലി നിര്‍വഹിച്ചു. ഇടവകയുടെ വടക്കേ അതിര്‍ത്തിയായ വെസ്റ്റ്‌ സ്‌പാംബീച്ചില്‍ നിന്നും കൊണ്ടുവന്ന തിരുനാള്‍ കൊടിയും, തെക്കേ അതിര്‍ത്തിയായ മയാമിയില്‍ നിും കൊണ്ടുവന്ന വി. ഗ്രന്ഥവും ഏറ്റുവാങ്ങിയ ശേഷമാണ്‌ ഫാ. സഖറിയാസ്‌ തോട്ടുവേലി കൊടിയേറ്റ്‌ കര്‍മ്മം നിര്‍വഹിച്ചത്‌. തുടര്‍ന്ന് നടന്ന ആഘോഷമായ വി. കുര്‍ബാന മധ്യേ പ്രസിദ്ധ വചനപ്രഘോഷകന്‍ റവ.ഫാ. ജോര്‍ജ്‌ കുമ്പിളുമൂട്ടില്‍ വചനസന്ദേശം നല്‍കി. നേര്‍ച്ച വിതരണത്തോടെ പരിപാടികള്‍ സമാപിച്ചു. സെപ്‌റ്റംബര്‍ 6 മുതല്‍ 9 വരെ തീയതികളിലാണ്‌ തിരുനാളിന്റെ പ്രധാന തിരുകര്‍മ്മങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More