You are Here : Home / USA News

കെ.സി.എസ്‌. ഓണാഘോഷവും ഗ്രാന്റ്‌ പേരന്റ്‌സ്‌ ദിനവും രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു

Text Size  

Story Dated: Friday, August 30, 2013 03:01 hrs UTC

ജൂബി വെന്നലശേരി

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓണാഘോഷവും ഗ്രാന്റ്‌ പേരന്റ്‌സ്‌ ദിനാഘോഷവും സമുന്നതനായ കേരളാപ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റി ചെയര്‍മാനും, എം.എല്‍.എ.യുമായ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. സെപ്‌തംബര്‍ 13-ാം തീയതി വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ്‌ ആഘോഷപരിപാടികള്‍ നടത്തപ്പെടുന്നത്‌. ഓണാഘോഷപരിപാടികളോടനുബന്ധിച്ചുള്ള ഓണസദ്യ കമ്മ്യൂണിറ്റി സെന്ററില്‍ 6 മണിക്ക്‌ ആരംഭിക്കുന്നതായിരിക്കും. ഓണസദ്യയോടനുബന്ധിച്ച്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയും നടത്തപ്പെടുന്നതാണെന്ന്‌ കെ.സി.എസ്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറം അറിയിച്ചു. ഗ്രാന്റ്‌ പേരന്റ്‌സ്‌ ദിനാഘോഷത്തിന്റെ ഭാഗമായി ബെസ്റ്റ്‌ ഗ്രാന്റ്‌ പേരന്റ്‌സിനെ തെരഞ്ഞെടുക്കുന്നതിനുള്ള മത്സരവും ഉണ്ടായിരിക്കും. വിവിധ പോഷകസംഘടനകളുടെ നേതൃത്വത്തില്‍ അത്തപ്പൂവിടല്‍, വടംവലി, തിരുവാതിര, ഓണപ്പാട്ട്‌, ഡാന്‍സ്‌, ഗാനമേള എന്നിവ നടത്തപ്പെടുന്നതായിരിക്കും. ആഘോഷപരിപാടിയിലേക്ക്‌ എല്ലാഅംഗങ്ങളേയും കെ.സി.എസ്‌. ഭരണസമിതി പ്രത്യേകം ക്ഷണിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.