You are Here : Home / USA News

ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്‌പല്‍ അസംബ്ലി കണ്‍വന്‍ഷന്‍ സമാപിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 29, 2013 11:09 hrs UTC

ഫിലാഡല്‍ഫിയ: ഓഗസ്റ്റ്‌ 23,24,25 തീയതികളില്‍ നടത്തപ്പെട്ട ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്‌പല്‍ അസംബ്ലിയുടെ ഇക്കൊല്ലത്തെ കണ്‍വന്‍ഷന്‍ അനുഗ്രഹകരമായി സമാപിച്ചു. പാസ്റ്റര്‍ റ്റിനു ജോര്‍ജിന്റെ വചനപ്രഘോഷണവും പ്രാര്‍ത്ഥനയും പങ്കെടുത്ത ഏവര്‍ക്കും ആത്മീയ പ്രചോദനവും അനേകര്‍ക്ക്‌ രോഗ സൗഖ്യവും ലഭിക്കുവാന്‍ ഇടയാക്കി. പി.എഫ്‌.ജി.എ ഗായകസംഘം ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഗാനശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നല്‍കി. പ്രാര്‍ത്ഥിക്കുകയും, കടന്നുവരുകയും, വിവിധ നിലകളില്‍ സഹായിക്കുകയും ചെയ്‌ത ഏവരോടും സംഘാടകര്‍ നന്ദി അര്‍പ്പിച്ചു. സഭയ്‌ക്കുവേണ്ടി പാസ്റ്റര്‍ ജേക്കബ്‌ വര്‍ഗീസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.