You are Here : Home / USA News

മലങ്കര കത്തോലിക്കാ സഭക്ക് ബോസ്റ്റണില്‍ പുതിയ മിഷന്‍

Text Size  

Story Dated: Monday, January 05, 2015 12:58 hrs UTC


ബോസ്റ്റണ്‍ . ബോസ്റ്റണ്‍ ആസ്ഥനമാക്കി മലങ്കര കത്തോലിക്ക സഭയുടെ നോര്‍ത്ത് അമേരിക്കയിലെ പുതിയ മിഷന് ആരംഭം കുറിച്ചു. 2014 ഒക്ടോബര്‍ നാലിനു വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുന്നാള്‍ ദിവസമാണ്.

ബോസ്റ്റണില്‍ ആദ്യമായി മലങ്കര കൂട്ടായ്മക്ക് വേണ്ടി അഭിവന്ദ്യ തോമസ് മോര്‍ യൌസേബിയുസ് തിരുമേനി ദിവ്യബലി അര്‍പ്പിച്ചത്. തുടര്‍ന്ന് ഡിസംബര്‍ 20നു സെയ്ന്റ് ബ്രിജിഡ് റോമന്‍ കത്തോലിക്കാ ദൈവാലയത്തില്‍ ക്രിസ്മസ് ശുശ്രൂഷകളും ദിവ്യബലിയും ക്രമീകരിക്കപ്പെട്ടു. അഭിവന്ദ്യ യൌസേബിയോസ് തിരുമേനി മുഖ്യകാര്‍മ്മികനായിരുന്നു. ഫാ. അഗസ്റ്റിന്‍ മംഗലത്ത്, ഫാ. എബ്രഹാം  ലൂക്കോസ്, ബ്ര. ജെറി എന്നിവര്‍ ശുശ്രൂഷകളില്‍ സംബന്ധിച്ചു. ദിവ്യബലിക്കുശേഷം ബോസ്റ്റണ്‍ കൂട്ടായ്മയുടെ ക്രിസ്മസ് കലാപരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരുന്നു. മലങ്കര കത്തോലിക്കാ സഭയുടെ സഭാത്മകത അനുഭവിക്കാനുളള വളരെ വിലയേറിയ അവസരമായിരുന്നു. ഈ കൂടിവരവ്.  പ്രശാന്ത് വര്‍ഗീസ് ഈ കൂടിവരവിന് നേതൃത്വം നല്‍കി. റവ. ഫാ. അഗസ്റ്റീന്‍ മംഗലത്തിനായിരിക്കും ഈ മിഷന്‍െറ ചുമതല.

വാര്‍ത്ത. മോഹന്‍ വര്‍ഗീസ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.