You are Here : Home / USA News

ഐക്യ ക്രിസ്മസ്- ­പുതുവത്സര സംഗമം അവിസ്മരണീയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 05, 2015 11:58 hrs UTCന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ഓര്‍ത്തഡോക്ള്‍സ് ദേവാലയങ്ങള്‍ ഒരുകുടക്കീഴില്‍ ഒറ്റക്കെട്ടായി അണിനിരന്ന്, വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ പുതുവത്സരം ആഘോഷിച്ചു. എല്ലാവര്‍ക്കും ഒന്നിച്ചുചേരാന്‍, ന്യൂജേഴ്‌സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് (St. Basilios-Gregorios Orthodox Church) ദേവാലയത്തില്‍ അതിനുള്ള വേദി അണിയിച്ചൊരുക്കി.

ഡോ. സി.സി. മാത്യൂസ് അച്ചന്റെപ്രാര്‍ത്ഥനയോടെ ആരംഭംകുറിച്ച കലാപരിപാടികളിലേയ്ക്ക്, എല്ലാവരേയും ഔദ്യോഗികമായി സ്വാഗതംചെയ്തുകൊണ്ട് ഫാദര്‍ വിജയ് തോമസ് സംസാരിച്ചു. ഫാദര്‍ സണ്ണി ജോസഫ്, ഫാദര്‍ ഷിനോജ് തോമസ്, ഫാദര്‍ ഷിബു ഡാനിയേല്‍ എന്നിവര്‍ ക്രിസ്മസിന്റെയും നവവത്സരത്തിന്റെയും സര്‍വ്വവിധഭാവുകങ്ങളും നേര്‍ന്ന് ആശംസകള്‍അര്‍പിച്ചു.

ജനുവരി 3നു മൂന്ന് മണി മുതല്‍ ന്യൂജേഴ്‌സിയിലെ വിവിധ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളായ
സെന്റ് ജോര്‍ജ് ടീനെക്, സെന്റ് ഗ്രിഗോറിയോസ് ക്ലിഫ്റ്റണ്‍, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ലിന്‍ഡന്‍, സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മിഡ്‌ലാന്‍ഡ് പാര്‍ക്ക്, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഡോവര്‍, സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ് എന്നിവര്‍ അവതരിപ്പിച്ച ഒന്നിനൊന്നായിമികച്ചു നിന്ന ക്രിസ്മസ് കരോള്‍, നവവത്സരഗാനങ്ങള്‍ എന്നിവ തിങ്ങിനിറഞ്ഞ സദസ് ഹൃദയത്തില്‍ ഏറ്റുപാടി.

എംസിയായി നോയല്‍ മാത്യുവും എയ്ഞ്ചല്‍ തോമസും എല്ലാവരുടെയും മനംകവര്‍ന്നു. ലൈറ്റ്& സൗണ്ട് ജിബു മാത്യു, അല്‍ബെര്‍ട്ട് കുഞ്ഞുമോന്‍, സന്തോഷ് തോമസ്; ഭക്ഷണക്രമീകരണം സിജു പോള്‍, ഷിബു വിളനിലം,ജോര്‍ജ് മാത്യു (ബൈജു), ഫിലിപ്പ് ജോഷ്വ, അരുണ്‍ അലക്‌സാണ്ടര്‍, മാത്യു ജോര്‍ജ് (ഷാജന്‍);നിശ്ചല ഛായാഗ്രഹണം മാത്യുചെറിയാന്‍, സണ്ണിജേക്കബ്, മാത്യു ജോസഫ് (ബിനു) തുടങ്ങിയവര്‍ അനായാസം കൈകാര്യംചെയ്തു

ഓര്‍ത്തഡോക്‌സ് സഭയുടെ ഐക്യം വിളിച്ചോതിയ സംഗമം, ഫാദര്‍ സി. എം. ജോണ്‍ (കോര്‍എപ്പിസ്‌കോപ്പ), ഫാദര്‍ സി.സി.മാത്യൂസ്, ഫാദര്‍ വിജയ് തോമസ്, ഫാദര്‍ ഷിനോജ് തോമസ്, ഫാദര്‍ ഷിബു ഡാനിയേല്‍, ഫാദര്‍ സണ്ണി ജോസഫ്, ഫാദര്‍ ബാബു വര്‍ഗീസ്, ഫാദര്‍ ബാബു കെ. മാത്യു എന്നിവരുടെ സാന്നിധ്യത്താല്‍ ധന്യമായി.

ന്യൂജേഴ്‌സിയിലെ വിവിധ സംഘടനാ ഭാരവാഹികള്‍, മാധ്യമപ്രവര്‍ത്തകര്‍,സണ്‍ഡേ സ്കൂള്‍ കുട്ടികള്‍, മതാധ്യാപകര്‍, ഗായക സംഘം, സി.എം.സി. ഭാരവാഹികള്‍ എന്നിവരും, സംഗമത്തില്‍ പങ്കെടുത്ത കൊച്ചുകുട്ടികളടക്കമുള്ള വിശ്വാസിസമൂഹവും, ചടങ്ങിനു സാക്ഷ്യ ംവഹിച്ചു.

ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുമാക്കി തീര്‍ക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും, ദേവാലയ സെക്രട്ടറിവര്‍ഗീസ് മാത്യു (എബി) കൃതജ്ഞത പ്രകാശിപ്പിച്ചു. നിറഞ്ഞമനസ്സോടെയും വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെയും ആഘോഷങ്ങള്‍ക്ക് തിരശീല വീണു. ന്യൂജേഴ്‌സിയില്‍ നിന്ന് അനില്‍ പുത്തന്‍ചിറ അറിയിച്ചതാണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.