You are Here : Home / USA News

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ക്രിസ്മസ് ആശംസകള്‍

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Wednesday, December 24, 2014 01:40 hrs UTC


ഡാലസ്. പ്രത്യാശയും സ്നേഹവും പങ്കുവെച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ക്രിസ്തുമസ് ആഘോഷിക്കുന്നു. പ്രവാസികളായ   മലയാളികളും ഉണ്ണിയേശു ജനിച്ചതിന്റെ ഓര്‍മ്മ പുതുക്കി ക്രിസ്മസ് വിവിധ ആഘോഷങ്ങളോട് കൊണ്ടാടുന്നു. ക്രിസ്തുമസ് ട്രീയും, വെടികെട്ടും,വര്‍ണ്ണാലങ്കാരങ്ങളും കൊണ്ട് വീടും നാടും ശോഭിക്കപ്പെടുന്നു.യേശുദേവന്‍റെ തിരുപ്പിറവിയുടെ ഓര്‍മ്മയ്ക്കായി പള്ളികളിലും വീടുകളിലും പുല്‍ക്കൂടുകള്‍ ഒരുക്കുന്നു.

ക്രിസ്മസ് ട്രീയും സ്നേഹവാക്കുകള്‍ ആലേഖനം ചെയ്ത ആശംസാ കാര്‍ഡുകളും ക്രിസ്മസ് കേക്കുകളും കരോള്‍ ഗാനങ്ങളും ക്രിസ്മസിന് സമ്പൂര്‍ത്തിയേകുന്നു യേശുദേവന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ഈ നാളുകളില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും സന്തോഷപൂര്‍ണ്ണമായ ക്രിസ്മസിന്റെ എല്ലാവിധമായ മംഗളങ്ങളും നേരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.