You are Here : Home / USA News

നൂറേക്കർ ഭദ്രാസനാസ്ഥാനം മലങ്കര ഓർത്തഡോൿസ്‌ സഭയുടെ അമേരിക്കൻ ഭദ്രാസനം സ്വന്തമാക്കി

Text Size  

Story Dated: Saturday, July 27, 2013 12:02 hrs UTC

ഹൂസ്റ്റണ്‍ :- മലങ്കര ഓർത്തഡോൿസ്‌ സഭയുടെ സൌത്ത് വെസ്റ്റു അമേരിക്കൻ ഭദ്രാസനത്തിന്റെ ചരിത്ര നാഴികകല്ലിൽ മറ്റൊരു പൊൻതൂവൽ ചാർത്തിക്കൊണ്ട്, ഭദ്രാസനത്തിന്റെ മുന്നോട്ടുള്ള വളർ ച്ചയ്ക്ക് ആക്കം കൂട്ടുവാൻ പര്യാപ്തമാകാവുന്ന അനന്തസാധ്യതകളുടെ ആദ്യപടിയായി ഭദ്രാസനം അമേരിക്കൻ മണ്ണിൽ നൂറെക്കർ സ്ഥലവും അതിമനോഹരമായ അരമനകെട്ടിടസമുച്ചയവും ഇന്ന് സ്വന്തമാക്കി. ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ ദിമിത്രിയോസ്സ്, ഭദ്രാസന സെക്രടറി റവ. ഫാ . ജോയി പൈങ്ങോളിൽ എന്നിവരുടെസാന്നിധ്യത്തിൽ ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൂസബിയോസ്സ് ആധാരം ഒപ്പിട്ട് സഭയുടെ സ്വന്തമാക്കി. ഇപ്പോൾ വാങ്ങിയ പുതിയ സ്ഥലത്തുള്ള 7175 സ്കയർ ഫീറ്റുള്ള മനോഹരമായ ഇരുനില കെട്ടിട സമുച്ചയം അരമനക്കായി ഉപയോഗിക്കും.

 

വിപുലമായ ഓഫീസ്, 6 ബെഡ് റൂമുകൾ, ആറ് ബാത്ത് റൂമുകൾ, തുടങ്ങി എല്ലാ അത്യാധുനിക സൌകര്യങ്ങളോടും കൂടിയതാണ്. 3 ബെഡ്റൂമുകളോട് കൂടിയ ഗസ്റ്റു ഹൌസ്, ഹാൾ എന്നിവ അടങ്ങുന്ന മറ്റു 2 കെട്ടിടങ്ങളും ഉള്പ്പെട്ടതാണ്. . ഭദ്രാസനത്തിനു ഉചിതമായ ഒരാസ്ഥാന സമുസ്ച്ചയത്ത്തിനു അനുയോജ്യമായ സ്ഥലം കണ്ടു പിടിയ്ക്കുന്നതിനായി ഭദ്രാസന കൌണ്‍സിലർമാരായ ചാർളി വർഗ്ഗീസ്സ് പടനിലം, എൽസണ്‍ സാമുവേൽ എന്നിവരും, ഫൈനാൻസ് കമ്മിറ്റിയിൽ ജോർജ്ജ് ഗീവർഗീസ്സ്, റവ.ഫാ. മാത്യൂസ്‌ ജോർജ്ജ് എന്നിവരെയും കൌണ്‍സിൽ ചുമതലപ്പെടുത്തിയിരുന്നു. കൂട്ടായ പ്രവർത്തനത്തിൽ മനോജ്‌ മാത്യുവിൻറെ സഹകരണത്തെയും, ഭദ്രാസന അസ്സംബിയേയും, സഹകരിച്ച എല്ലാവരേയും ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‍സിയോസ്സ് മാർ യൂസബിയോസ്സ് അഭിനന്ദിച്ചു.

 

 

ഭദ്രാസനത്തിന്റെ നാനാ മുഖമായ വളർച്ചക്കും വികസനത്തിനുമായി രൂപകല്പന ചെയ്തിട്ടുള്ള ഹൂസ്റ്റണിലെ 59 നാഷണൽ ഹൈവേക്ക്‌ സമീപം സ്വന്തമാക്കിയ 100 ഏക്കറിൽ പുതിയ ഭദ്രാസന ആസ്ഥാനം, വർഷങ്ങള്ലായി അമേരിക്കയിൽ കുടിയേറിപ്പാർത്ത ഓർത്തഡോക്സ് വിശ്വാസികളുടെ വാർധക്യ കാലം സമാധാനമായി ചിലവഴിക്കുവാനായിറിട്ടയർ മെൻറ് കമ്മ്യുണിറ്റി ഹോം, ഓർത്തോഡോക്സ് ചാപ്പൽ, സന്യാസ ജീവിതത്തിൽ താല്പര്യ മുള്ള വൈദീകർക്കയി ഒരു സമ്പൂർണ മൊണാസ്ട്രി, അമേരിക്കയിലെ പ്രത്യേക സാകചാര്യത്തിൽ ആവശ്യമായ വൈദീക പഠന കേന്ദ്രം, ലൈബ്രറി, , എന്നിവ ഉള്പ്പെടുത്തികൊണ്ട് ഒരു ഓർത്തഡോൿസ്‌ ഗ്രാമം , വളർന്നു വരുന്ന പുതിയ തലമുറയെ മലങ്കര സഭയുടെ വിശ്വാസത്തിൽ വളർത്തേണ്ട ആവശ്യകതയി വെക്കേഷൻ കാലഘട്ടങ്ങളിൽ ഭദ്രാസന ആസ്ഥാനത്ത് കുട്ടികളെ താമസിപ്പിച്ചു കൊണ്ട് വിശ്വാസ പഠനകേന്ദ്രം, പ്രീ / പോസ്റ്റ്‌ മാരിറ്റൽ കൗൻസിൽങ് സെന്റർ, യുവതീ യുവാക്കൾ ക്കായുള്ള ഒറിയെറ്റെന്ഷൻ സെന്റർ, അമേരിക്കയിൽ വർഷങ്ങളായി കഠിനാധ്വാനം ചെയ്യുന്ന വിശ്വസികൾക്കു തങ്ങളുടെ ജോലി ഭാരങ്ങളുടെ ടെൻഷനിൽ നിന്നെല്ലാം മാറി സമാധാന അന്തരീക്ഷത്തിൽ നല്ല കാലാവസ്ഥയിൽ ചെറിയ വെക്കേഷനായി ഒരാഴ്ച വരെ താമസിക്കുവാനുള്ള സൗകര്യം, കോണ്‍ഫ്രൻസുകൾ സംഘടിപ്പിക്കുവാനുള്ള ക്രമീകരണവും പുതിയ ഭദ്രാസന കേന്ദ്രത്തിൽ വിഭാവനം ചെയ്യുന്നുണ്ട്. മലങ്കര സഭയുടെ ഈ സന്തോഷ ദിനത്തിൽ മലങ്കര സഭ ഒന്നടംഗം പങ്കു ചേരുന്നു എന്നും ഇതിനു നേത്ര്വത്തം നൽകിയ മാർ യൂസബിയോസ്സിനേയും, കൌണ്സിലിനെയും, ഭദ്രാസന അസ്സംബ്ലിയേയും ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവരേയും നിതാന്ദ്യ വന്ദ്യ മഹാ മഹിമശ്രീ ബസ്സേലിയോസ് മാർത്തോമ്മാ പൌലോസ്സ് ദ്വിദീയൻ കാതോലിക്കാ ബാവാ അഭിനന്ദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.