ഡാലസ്. കേരളാ അസോസിയേഷന് ഓഫ് ഡാലസിന്റെ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 27 ശനിയാഴ്ച ഡാലസില്‍ നടക്കും. ഗാര്‍ലന്‍ഡ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയ ഓഡിറ്റോറിയത്തില്‍ (4922 "ഗ്നന്ഥനPadma_chandrakkalahദ്ധll " ട്ടന്റത്സlന്റn, സ്സന്‍ 75043) വൈകിട്ട് 6 മുതലാണ് പരിപാടികള്‍.
ഡോ. അബ്ദുള്‍ എ റഷീദ് ( യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ആര്‍ലിംഗ്ടണ്‍) ക്രിസ്മസ് - പുതുവത്സര സന്ദേശം നല്‍കും. ആഘോഷങ്ങളുടെ ഭാഗമായി നേറ്റിവിറ്റി ഷോ, ക്രിസ്മസ് കാരള്‍, മറ്റു പുതുവത്സര പരിപാടികള്‍, ക്രിസ്മസ് ഡിന്നര്‍ എന്നിവയുണ്ടാവും. അസോസിയേഷന് സംഘടിപ്പിച്ച സ്പെല്ലിങ്ങ് ബീ, ആര്‍ട്സ്, സ്പീച്ച് എന്നീ മത്സരവിഭാഗങ്ങളുടെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനം നല്കി ആദരിക്കുന്നതാണ്.
ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന് പ്രസിഡന്റ് ബാബു മാത്യു , സെക്രട്ടറി റോയ് കൊടുവത്ത് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബാബു കണ്ടോത്ത് എന്നിവര്‍ അറിയിച്ചു.
Comments