ഡാളസ്: ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷങ്ങളാല്‍ നിറഞ്ഞുനില്ക്കുന്ന ഈ വേളയില്‍ തിരുജനനത്തിന്റെ സന്ദേശം വിളിച്ചോതുന്ന മനോഹരമായ ഗാനങ്ങളുമായി ഡാളസ് യുവജന പ്രസ്ഥാനം എത്തുന്നു. ക്രിസ്മസ് ഗാനങ്ങള്‍ എന്ന പേരില്‍ കൈരളി ടിവിയില്‍ ഡിസംബര്‍ 21-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് (യു.എസ്.എ സെന്‍ട്രല്‍ ടൈം) ഈ പ്രോഗ്രാം സംപ്രേഷണം ചെയ്യും. ഇന്ത്യന്‍ സമയം ഡിസംബര്‍ 22-ന് പുലര്‍ച്ചെ 1.30-നും ഇത് കാണാവുന്നതാണ്. ഈ പ്രോഗ്രാമിന് നേതൃത്വം നല്‍കിയത് വലിയ പള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍, യുവജനപ്രസ്ഥാനം സെക്രട്ടറി സുനി ഏബ്രഹാം, ട്രസ്റ്റി ജിജു ജോണ്‍, ജോയിന്റ് സെക്രട്ടറി സെറീന ബാബു, സെലിന് മാത്യു, സാബു തോമസ് എന്നിവരാണ്.
Comments