You are Here : Home / USA News

അയ്യപ്പ സേവാ സംഘം മണ്ഡല ഭജനയും ശാസ്‌താ പ്രീതി പൂജയും സംഘടിപ്പിക്കുന്നു

Text Size  

Story Dated: Friday, December 12, 2014 12:39 hrs UTC

- ജയപ്രകാശ്‌ നായര്‍

ന്യൂയോര്‍ക്ക്‌ : ഡിസംബര്‍ 21 ഞായറാഴ്‌ച്ച രാവിലെ 8 മണി മുതല്‍ ന്യൂ ഹൈഡ്‌ പാര്‍ക്കിലുള്ള വൈഷ്‌ണവ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ശാസ്‌താ പ്രീതി പൂജ നടത്തുന്നു. ഗണപതി ഹോമത്തോടെ ആരംഭിച്ച്‌ അഭിഷേകത്തിനും അര്‍ച്ചനയ്‌ക്കും ശേഷം ശാസ്‌താ പ്രീതി പൂജ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ഇതേ മണ്ഡല കാലത്ത്‌ ഡോ ദാസന്‍ പോറ്റിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അമേരിക്കയില്‍ ആദ്യമായാണ്‌ ശാസ്‌താ പ്രീതി പൂജ ആരംഭിച്ചത്‌. തുടര്‍ന്ന്‌ രണ്ടാം വര്‍ഷം നടത്തുന്ന ഈ ശാസ്‌താ പ്രീതിയിലേക്ക്‌ ജാതി മത വര്‍ണ്ണ വര്‍ഗ വ്യത്യാസമില്ലാതെ എല്ലാ ഭക്തജനങ്ങളെയും സാദരം ക്ഷണിക്കുന്നു. മഹാന്യാസ ജപം, രുദ്രാഭിഷേകം, രുദ്രകര്‍മ്മാര്‍ച്ചന, ശാസ്‌തഹവനം, അയ്യപ്പസഹസ്ര നാമാര്‍ച്ചന, ദീപാരാധന എന്നിവയ്‌ക്ക്‌ ശേഷം ഭജന ആരംഭിക്കും. ഗണപതി ഹോമം പൂജ അര്‍ച്ചന എന്നിവയ്‌ക്കുള്ള രസീതുകള്‍ തദവസരത്തില്‍ കൗണ്ടറില്‍ നിന്നും ലഭ്യമാണ്‌. കൂടാതെ www.ayyappaseva.org എന്ന വെബ്‌ സൈറ്റിലൂടെ ഓണ്‍ ലൈനായോ ഭാരവാഹികളെ നേരിട്ട്‌ വിളിച്ചോ ബുക്ക്‌ ചെയ്യാവുന്നതാണ്‌.

 

ശാസ്‌താ പ്രീതി പൂജകള്‍ക്ക്‌ ശേഷം വിവിധ ഭജന സംഘങ്ങളുടെ ഭജന ഉണ്ടായിരിക്കുന്നതാണ്‌. ഭജനയില്‍ പങ്കെടുത്തു കീര്‍ത്തനങ്ങള്‍ ആലപിക്കുവാന്‍ താല്‌പര്യം ഉള്ളവര്‍ അവരുടെ പേരും ആലപിക്കുന്ന കീര്‍ത്തനങ്ങളുടെ വിവരവും ഭാരവാഹികളെ മുന്‍കൂട്ടി അറിയിക്കുവാന്‍ താല്‌പര്യപ്പെടുന്നു. 12.30ന്‌ ഭജന സമാപിക്കും. തുടര്‍ന്ന്‌ പ്രസാദ വിതരണം അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രസിഡന്റ്‌ ഗോപി നാഥ്‌ കുറുപ്പ്‌ 8455483938, സെക്രട്ടറി സജി കരുണാകരന്‍ 6318895012, കുന്നപ്പള്ളില്‍ രാജഗോപാല്‍ (പബ്ലിക്‌ റിലേഷന്‍സ്‌) 9176514522.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.