You are Here : Home / USA News

യുഗപുരുഷന്‌ ഫൊക്കാനയുടെ അന്ത്യാഞ്‌ജലി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, December 06, 2014 10:18 hrs UTC

പ്രശസ്‌ത നിയമജ്ഞനും, പണ്‌ഡിതനും, അതിലുപരി സാമൂഹിക പരിഷ്‌കര്‍ത്താവുമായ ജസ്റ്റീസ്‌ വി.ആര്‍. കൃഷ്‌ണയ്യരുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. 1980-ല്‍ സുപ്രീം കോടതിയില്‍ നിന്ന്‌ വിരമിച്ചുവെങ്കിലും അദ്ദേഹത്തിന്റെ നിയമ വ്യാഖ്യാനങ്ങളും, വിധികളും ഇന്നും ചര്‍ച്ചാവിഷയമാണ്‌. നല്ലൊരു സമാജികന്‍, മന്ത്രി, വാഗ്‌മി, ന്യായാധിപന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ തിളങ്ങിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ആശയങ്ങളും വരും തലമുറയ്‌ക്ക്‌ ഒരു വഴികാട്ടിയും പ്രചോദനവുമായി മാറട്ടെ എന്ന്‌ ഫൊക്കാനാ പ്രത്യാശിക്കുന്നു. ഫൊക്കാനാ ജനറല്‍ സെക്രട്ടറി വിനോദ്‌ കെയാര്‍കെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.