You are Here : Home / USA News

കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷന്‍ ശുഭാരംഭത്തിനു ഫ്‌ളോറിഡയില്‍ ഗംഭീര തുടക്കം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, December 06, 2014 10:11 hrs UTC

മയാമി: 2015 ജൂലൈ 2 മുതല്‍ 6 വരെ ഡാളസ്സില്‍ നടക്കുന്ന കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭത്തിനു ഫ്‌ളോറിഡയില്‍ ഗംഭീര തുടക്കം. കേരളാ ഹിന്ദുസ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ ആഭിമുഖ്യത്തില്‍, കെ. എച്ച്‌.എസ്‌.എഫ്‌ പ്രസിഡന്റ്‌ രാജ്‌ കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ശുഭാരംഭ സമ്മേളനത്തില്‍ നിരവധി ഹിന്ദു കുടുംബങ്ങള്‍ പങ്കെടുത്തു. ഭക്തിനിര്‍ഭരമായ ഭജനയുടെ കൂടെ നടന്ന സമ്മേളനത്തില്‍ കെ. എച്ച്‌.എന്‍ എയുടെ ദേശിയ കമ്മിറ്റി അധ്യക്ഷന്‍ ടി.എന്‍.നായര്‍ , ട്രഷറര്‍ രാജു പിള്ള, 2015 കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ റെനില്‍ രാധാകൃഷ്‌ണന്‍, കെ.എച്ച്‌.എന്‍.എ. മുന്‍ അധ്യക്ഷന്‍ ആനന്ദന്‍ നിരവേല്‍ , ഡയറക്ടര്‍ ബോര്‍ഡ്‌ മെമ്പര്‍ ബിനീഷ്‌ വിശ്വംഭരന്‍, മുന്‍ സെക്രട്ടറിയും ട്രസ്റ്റി ബോര്‍ഡ്‌ മെംബറുമായ സുരേഷ്‌ നായര്‍ എന്നിവര്‍ പങ്കെടുത്തു.

 

കെ.എച്ച്‌.എസ്‌.എഫിന്റെ ഏറ്റവും മുതിര്‍ന്ന അംഗമായ ശ്രീമതി.കുഞ്ഞിലക്ഷ്‌മി അമ്മ നെയ്‌തിരി തെളിയിച്ചു തുടങ്ങിയ പ്രസ്‌തുത സമ്മേളനത്തില്‍ ബിനീഷ്‌ വിശ്വംഭരന്‍ വിശിഷ്‌ടാതിഥിതികളെ ഒത്തുകൂടിയ കെ. എച്ച്‌.എസ്‌.എഫ്‌. കുടുംബങ്ങള്‍ക്ക്‌ പരിചയപ്പെടുത്തികൊണ്ട്‌ യോഗത്തിലേക്ക്‌ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്‌ അദ്ധ്യക്ഷ പ്രസംഗത്തില്‍ കെ.എച്ച്‌.എസ്‌.എഫ്‌ പ്രസിഡന്റ്‌ . രാജ്‌ കുമാര്‍ സംഘടനയുടെ ഭാഗത്തുനിന്നുള്ള എല്ലാ സഹായവും വാഗ്‌ദാനം ചെയ്യുകയും, കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ അംഗങ്ങളോട്‌ ആഹ്യുവാനം ചെയ്യുകയും ചെയ്‌തു. അതിനു ശേഷം കെ.എച്ച്‌.എന്‍.എ പ്രസിഡന്റ്‌ ടി.എന്‍.നായര്‍ എട്ടാമത്‌ ദേശിയ കണ്‍വെന്‍ഷനെകുറിച്ചും പുതിയ ആളുകളുടെ അറിവിലേക്കായി സംഘടനയുടെ ചരിത്രവും കഴിഞ്ഞ കണ്‍വെന്‍ഷനുകളെ പറ്റിയും വിശദമായി വിവരിക്കുകയും എല്ലാവരുടെയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.

 

ട്രഷറര്‍ രാജു പിള്ള രജിസ്‌ട്രേഷന്‍ പാക്കേജിനെ പറ്റി വിവരിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ റെനില്‍ രാധാകൃഷ്‌ണന്‍ വരുന്ന കണ്‍വെന്‍ഷനില്‍ ഒരുക്കുന്ന സൗകാര്യങ്ങളെ പറ്റി വിശദമായി സംസാരിക്കുകയും ചെയ്‌തു. ആദ്യ രജിസ്‌ട്രഷന്‍ ശ്രീ. ആനന്ദന്‍ നിരവേലില്‍ നിന്ന്‌ സ്വീകരിച്ചു ശ്രീ. ടി. എന്‍. നായര്‍ രജിസ്‌ട്രഷന്‍ സുഭാരംഭം ഉത്‌ഘാദാനം ചെയ്‌തു. മുന്‍ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍, മുന്‍ സെക്രട്ടറി സുരേഷ്‌ നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും, എട്ടമത്‌ ദേശീയ കണ്‍വെണ്‍ഷന്‍ വളരെ വിജയവും ചരിത്രത്തിലിടം പിടിക്കുന്ന ഒന്നായിരിക്കട്ടെ എന്നശംസിക്കുകയുംചെയ്‌തു.അതോടൊപ്പം ഡോ. വേണുഗോപാല്‍ തന്റെ കണ്‍വന്‍ഷനുകളില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങള്‍ വിവരിക്കുകയും,തുടര്‍ന്ന്‌ നിരവധി കുടുംബങ്ങള്‍ രജിസ്‌റ്റെര്‍ ചെയ്‌തു.അതിനു ശേഷം കെ.എച്ച്‌. എന്‍ .എ റീജിയണല്‍ വൈസ്‌. പ്രസിഡന്റ്‌ ശ്രീകുമാര്‍ ഹരിലാല്‍ അഥിതികള്‍ക്കും, കെ.എച്ച്‌്‌ ,എസ്‌, എഫ്‌ കുടുംബംഗങ്ങള്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു. .ലക്ഷ്‌മി സൂരജ്‌ യോഗത്തിന്റെ മാസ്റ്റര്‍ ഓഫ്‌ സെറിമണിയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.