You are Here : Home / USA News

നോര്‍ത്ത്‌ അമേരിക്കന്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ ഫാമിലി കോണ്‍ഫറന്‍സ്‌ പ്രാരഭഘട്ട രജിസ്‌ട്രേഷന്‍ ന്യുയോര്‍ക്കില്‍ ആരംഭിച്ചു

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Friday, December 05, 2014 08:28 hrs UTC


        
    

ന്യുയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കന്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡിന്റെ ഇരുപതാമത്‌ ഫാമിലി കോണ്‍ഫ്രന്‍സിന്റെ പ്രഥമ പ്രമോഷണല്‍ മീറ്റിംഗ്‌ നവംബര്‍ 29ന്‌ ശനിയാഴ്‌ച ന്യുയോര്‍ക്ക്‌ എല്‍മണ്ടിലുള്ള ഫസ്‌റ്റ്‌ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ സഭാഹാളില്‍ ലോക്കല്‍ കണ്‍വീനര്‍ പാസ്‌റ്റര്‍. സി.ഡി ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. ചര്‍ച്ച്‌്‌ ഓഫ്‌ ഗോഡ്‌ ഈസ്‌റ്റേണ്‍ റീജിയന്‍ ഭാരവാഹികളും, നാഷണല്‍, ലോക്കല്‍ ഭാരവാഹികളും, വിവിധ സഭകളില്‍ നിന്നുള്ള വിശ്വാസ പ്രതിനിധികളും സംബന്ധിച്ച സമ്മേളനത്തില്‍, 2016 ല്‍ നടക്കുന്ന കാനഡ കോണ്‍ഫ്രന്‍സിന്റെ പ്രസിഡന്റ്‌ റവ. ഡോ. സാംകുട്ടി വര്‍ഗീസ്‌ മുഖ്യ സന്ദേശം നല്‍കി. സെക്രട്ടറി ബ്രദര്‍ ഫിലിപ്പ്‌ വര്‍ഗീസ്‌ കോണ്‍ഫ്രന്‍സിന്റെ നാഷണല്‍, ലോക്കല്‍ ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തി. 2015 ജൂലൈ 9 മുതല്‍ 12 വരെ കണക്‌ടിക്കട്ടിലെ സ്‌റ്റാഫോര്‍ഡ്‌ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച്‌ നടത്തപ്പെടുന്ന കോണ്‍ഫ്രന്‍സി നെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ പ്രസിഡന്റ്‌ പാസ്‌റ്റര്‍ മോനി മാത്യു, നല്‍കുകയും ഫാമിലി കോണ്‍ഫറന്‍സിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങളെക്കുറിച്ചും പ്രോഗ്രാമുകളെക്കുറിച്ചും, കോണ്‍ഫ്രന്‍സ്‌ സുഗമമായി നടത്തിക്കൊണ്ടുപേകുന്നതിന്റെ സാമ്പത്തിക വിഷയങ്ങളെക്കുറിച്ചും നാഷണല്‍, ലോക്കല്‍ കമ്മറ്റി ഭാരവാഹികള്‍ പ്രസ്‌താവനകള്‍ നടത്തുകയും ചെയ്‌തു.

തുടര്‍ന്ന്‌ കോണ്‍ഫ്രന്‍സിന്റെ ആദ്യ രജിസ്‌ട്രേഷനും, സ്‌പോണ്‍സര്‍ഷിപ്പും ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ നോര്‍ത്ത്‌ ഈസ്‌റ്റേണ്‍ റീജിയന്‍ പ്രസിഡന്റ്‌ പാസ്‌റ്റര്‍ ബെഞ്ചമിന്‍ തോമസില്‍ നിന്നും പാസ്‌റ്റര്‍ മോനി മാത്യു സ്വീകരിച്ചു. ഫാമിലി കോണ്‍ഫ്രന്‍സ്‌ പ്രസിഡന്റ്‌ പാസ്‌റ്റര്‍ മോനി മാത്യൂ തന്റെ രജിസ്‌ട്രേഷന്‍, വൈസ്‌ പ്രസിഡന്റ്‌ പാസ്‌റ്റര്‍ രാജന്‍ സ്‌കറിയയെ ഏല്‍പ്പിക്കുകയും നാഷണല്‍ പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്‌റ്റര്‍ എ.എം വര്‍ഗീസ്‌ കോണ്‍ഫ്രന്‍സിന്റെ പ്രയര്‍ ലൈനിന്റെ വിവരങ്ങളെക്കുറിച്ച്‌്‌ വിശദീകരിക്കുകയും ചെയ്‌തു.

കോണ്‍ഫ്രന്‍സിന്റെ പ്രമോഷണല്‍ യോഗങ്ങള്‍ വിവിധ പട്ടണങ്ങളില്‍ ക്രമീജരിച്ചിരിക്കുന്നു. ഡിസംബര്‍ 20 ശനിയാഴ്‌ച വൈകിട്ട്‌ 6.30നു ന്യൂജേഴ്‌സിയിലുള്ള സയോണ്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡിലും, 2015 മാര്‍ച്ച്‌ 7നു ഫിലദല്‍ഫിയ എബനേസര്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡിലും പ്രമോഷണല്‍ മീറ്റിംഗുകള്‍ നടക്കുമെന്ന്‌ പ്രസിഡന്റ്‌ പാസ്‌റ്റര്‍ മോനി മാത്യൂ അറിയിച്ചു. 2015 ജനുവരി നാലിന്‌ രാത്രി 9 മണിക്ക്‌ (ഈസ്‌റ്റേണ്‍ സമയം) ആദ്യ പ്രയര്‍ലൈന്‍ കോണ്‍ഫ്രന്‍സ്‌ നടക്കും. 605 562 3140 എന്ന ഫോണ്‍ നമ്പറില്‍ 702563 എന്ന ആക്‌സസ്‌ കോഡിലൂടെ പ്രയര്‍ലൈനില്‍ പ്രവേശിക്കാവുന്നതാണ്‌.

ദൈവസഭയിലെ വിശ്വാസികള്‍ വളരെ ആഗ്രഹത്തോടും പ്രതീക്ഷയോടും, അതിലേറെ പ്രാര്‍ത്വനയോടും കാത്തിരുന്ന ദിവസങ്ങളാണു ഇനിവരാനുള്ളത്‌. ദൈവജനത്തിന്റെ ഒത്തുചേരലിന്റെയും കൂട്ടായ്‌മയുടെയും ആത്മീയ പരിപോഷണത്തിന്റെയും നല്ല ദിനത്തെ വരവേല്‍ക്കാന്‍ ദൈവസഭകളും വിശ്വാസി മക്കളും തയ്യാറായിക്കഴിഞ്ഞു. ഫാമിലി കോണ്‍ഫ്രന്‍സിനെ ഫേസ്‌ ബുക്ക്‌, ട്വിറ്റര്‍ തുടങിയ നെറ്റ്‌വര്‍ക്കുകളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും കണ്‍വന്‍ഷനേടനുബന്‌ധിച്ച്‌ എത്തുന്നവര്‍ക്ക്‌ പ്രധാന സ്‌റ്റേഷനുകളില്‍ നിന്ന്‌ യാത്രാ സൗകര്യങ്ങള്‍ നാഷണല്‍, ലേക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ ചെയ്‌തുവരുന്നതായും പ്രസിഡന്റ്‌ പാസ്‌റ്റര്‍ മോനി മാത്യു പറഞു. പ്രഥമ പ്രമോഷണല്‍ യോഗത്തില്‍ പാസ്‌റ്റര്‍ കുര്യന്‍ ജോര്‍ജ്‌ പ്രാര്‍ഥനയ്‌ക്കും, സുവിശേഷകന്‍ എബി തോമസ്‌ ഗാനശുശ്രൂഷയ്‌ക്കും നേത്ര്യുത്വം നല്‍കിയെന്ന്‌ ലോക്കല്‍ മീഡിയ കോര്‍ഡിനേറ്റര്‍ പാസ്‌റ്റര്‍ ബിജു ജോര്‍ജ്‌ അറിയിച്ചു. രജിസ്‌ടേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: www.nacog2015.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.