You are Here : Home / USA News

NCLEX-RN and OSCE ഫ്രീ ഇന്‍ഫര്‍മേഷന്‍ സെഷന്‍

Text Size  

Story Dated: Thursday, December 04, 2014 09:20 hrs UTC


    

ടൊറന്റോ: കാനഡയില്‍ NCLEX-RN പരീക്ഷയ്‌ക്കുവേണ്ടി നാഷണല്‍ നേഴ്‌സിംഗ്‌ അസസ്‌മെന്റ്‌ സര്‍വീസിനു അപേക്ഷ സമര്‍പ്പിച്ച്‌ കാത്തിരിക്കുന്നവര്‍ക്ക്‌, കനേഡിയന്‍ മലയാളി നേഴ്‌സസ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അപേക്ഷകര്‍ അറഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി വിശദമായ ചര്‍ച്ച നടത്തപ്പെടുന്നു. 36 Mattari Court, Etobicike (near Humber College North Campus-ല്‍ വെച്ച്‌ ഡിസംബര്‍ 6, 27 തീയതികളില്‍ രാവിലെ 10 മുതല്‍ 12 മണി വരെയാണ്‌ സെഷന്‍.

NCLEX-RN അപേക്ഷകര്‍ പഠിച്ചിരിക്കേണ്ട മൊഡ്യൂള്‍സിനെപ്പറ്റിയും ചോദ്യരീതികളെപ്പറ്റിയും അസോസിയേഷന്റെ ഡയറക്‌ടര്‍ ഓഫ്‌ എഡ്യൂക്കേഷനും, ഒബ്‌ജക്‌ടീവ്‌ സ്‌ട്രക്‌ചേര്‍ഡ്‌ ക്ലിനിക്കല്‍ എക്‌സാമിനേഷന്റെ സ്റ്റേഷന്‍ തിരിച്ചുള്ള പരീക്ഷകള്‍ക്ക്‌ വിളിക്കപ്പെടാനുള്ള സാധ്യതകളെപ്പറ്റിയും, ആ പരീക്ഷകളില്‍ വിജയിക്കുവാനുള്ള പരിശീലനങ്ങളെപ്പറ്റിയും അസസ്‌മെന്റ്‌ പ്രൊഫഷണല്‍സ്‌ നിങ്ങളുടെ സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കുന്നതാണ്‌.

കനേഡിയന്‍ മലയാളി നേഴ്‌സസ്‌ അസോസിയേഷന്‍ ആരംഭിക്കുന്ന NCLEX-RN പ്രിപ്പറേറ്ററി കോച്ചിംഗ്‌ ക്ലാസ്‌ ജനുവരി 12-ന്‌ ആരംഭിക്കും. നാലു മോഡ്യൂള്‍സ്‌ ആയി തരംതിരിച്ചാണ്‌ കരിക്കുലം തയാറിക്കായിരിക്കുന്നത്‌. വിദ്യാര്‍ത്ഥികളുടെ Strength and Weakness areas മനസിലാക്കുന്നതിനുവേണ്ടി അഡ്‌മിഷന്‍ സമയത്ത്‌ ഓരോരുത്തര്‍ക്കും അസസ്‌മെന്റ്‌ നടത്തുന്നതാണ്‌.

അപേക്ഷകരുടെ ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിനുവേണ്ടി NCLEX-RN and OSCE Curriculam സംയോജിപ്പിച്ചുള്ള പ്രിപ്പറേറ്ററി ക്ലാസുകള്‍ തയാറാക്കിയിരിക്കുന്ന കാനഡയിലെ ഏക ഓര്‍ഗനൈസേഷന്‍ ഇതു മാത്രമാണ്‌.

അസോസിയേഷന്റെ പ്രിപ്പറേറ്ററി കോച്ചിംഗ്‌ ക്ലാസില്‍ ചേരുന്നവര്‍ OSCE വിളിക്കപ്പെട്ടാല്‍ അവരെ അതിനു സജ്ജരാക്കുന്നതിനൊപ്പം ആര്‍.എന്‍ പരീക്ഷയ്‌ക്കും തയാറാക്കുന്നു എന്ന സവിശേഷതകൂടിയുണ്ട്‌. ഇന്‍ഫര്‍മേഷന്‍ സെഷന്‌ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ 647 535 5742 എന്ന നമ്പരില്‍ ബന്ധപ്പെട്ട്‌ ബുക്ക്‌ ചെയ്യേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: www.canadianmna.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.