You are Here : Home / USA News

ജോണ്‍ സി. വര്‍ഗീസ് (സലിം) ഫോമ 'കണ്‍വന്‍ഷന്‍ 2014' കോ-ഓര്‍ഡിനേറ്റര്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, July 25, 2013 02:35 hrs UTC

ന്യൂയോര്‍ക്ക്: 2014-ല്‍ ഫിലഡല്‍ഫിയയില്‍ നടക്കുന്ന ഫോമയുടെ നാലാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായി ന്യൂയോര്‍ക്കില്‍ നിന്നുള്ള ജോണ്‍ സി. വര്‍ഗീസി (സലിം)നെ തിരഞ്ഞെടുത്തു. ഫോമയുടെ മുന്‍ ജനറല്‍ സെക്രട്ടറിയാണ് സലിം. അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ വളര്‍ച്ചയുടെ നാഴികക്കല്ലായ ലാസ്‌വേഗാസ് കണ്‍വന്‍ഷന്‍ വമ്പിച്ച വിജയമാക്കുവാന്‍ പ്രയത്‌നിച്ചവരില്‍ പ്രധാനിയായിരുന്നു സലിം. അമേരിക്കയിലെ അറിയപ്പെടുന്ന ഒരു സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകനാണ് സലിം. കൂടാതെ, സാമുദായിക പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുള്ള വ്യക്തിയും കൂടിയാണ്. സാമൂഹ്യസാംസ്‌ക്കാരിക രംഗത്ത് അനേക വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയവും നേതൃത്വപാടവവും കൈമുതലായിട്ടുള്ള സലിം, നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.

 

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സില്‍വര്‍ ജൂബിലി അവാര്‍ഡ്, തിരുവല്ല മുനിസിപ്പല്‍ കൗണ്‍സിലിന്റെ പ്രത്യേക അംഗീകാരം,2012-ല്‍ഇന്ത്യാ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി (ഐ.ഐ.എഫ്.എസ്.) ഏര്‍പ്പെടുത്തിയ ''ഗ്ലോറി ഓഫ് ഇന്ത്യ'' പുരസ്‌ക്കാരം എന്നിവ അവയില്‍ ചിലതു മാത്രം. ചെങ്ങന്നൂരില്‍അനുപമ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സ്ഥാപക പ്രസിഡന്റ്, താലൂക്ക് ട്രേഡ് യൂണിയന്‍ വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍ സ്ഥാപക പ്രസിഡന്റ്, കേരള ബാങ്ക് എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളില്‍ ശോഭിച്ച സലീം അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഫൊക്കാനയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഫോമയുടെ നാഷണല്‍ അഡ്‌ഹോക് കമ്മിറ്റി ജനറല്‍ സെക്രട്ടറി, ഫോമയുടെ നാഷണല്‍ ജനറല്‍ സെക്രട്ടറി, ഫോമ ഹെല്‍പ് ലൈന്‍ സെക്രട്ടറി, ഇന്ത്യന്‍ പ്രവാസി ആക്ഷന്‍ കൗണ്‍സില്‍ കോ-ഓര്‍ഡിനേറ്റര്‍, ചെങ്ങന്നൂര്‍ വൈ.എം.സി.എ. ട്രഷറര്‍, ന്യൂയോര്‍ക്കിലെചെങ്ങന്നൂര്‍ അസ്സോസിയേഷന്‍ സ്ഥാപക പ്രസിഡന്റ്, ചെങ്ങന്നൂര്‍ മണ്ഡലം യൂത്ത് ഫ്രണ്ട്പ്രസിഡന്റ്, യൂത്ത് ഫ്രണ്ട്ആലപ്പുഴ ജില്ലാ സെക്രട്ടറി, കേരളാ കോണ്‍ഗ്രസ്സ് ചെങ്ങന്നൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, ന്യൂയോര്‍ക്ക് പ്രവാസി കേരളാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് എന്നീ നിലകളില്‍ സലിം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

 

ചെങ്ങന്നൂര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ്, പ്രവാസി കേരള കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്, പോര്‍ട്ട്‌ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ട്രസ്റ്റീ തുടങ്ങിയ നിലകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഫോമയുടെ നാലാമത് കണ്‍വന്‍ഷന്റെ ഉജ്ജ്വല വിജയത്തിനായി എല്ലാ ശ്രമങ്ങളും നടത്തുമെന്ന് സലിം അഭിപ്രായപ്പെട്ടു. കണ്‍വന്‍ഷന്‍ കൂടുതല്‍ ജനകീയമാക്കുകയും, ഫോമയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കാനുമാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാരംഭഘട്ടത്തില്‍ തന്നെ ഫോമയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ച പ്രവര്‍ത്തകരില്‍ സുപ്രധാന പങ്കുവഹിച്ച സലിം, 2014-ലെ കണ്‍വന്‍ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ ശോഭനമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുമെന്ന് തങ്ങള്‍ക്കുറപ്പുണ്ടെന്ന് പ്രസിഡന്റ് ജോര്‍ജ് മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ് എന്നിവര്‍അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.