You are Here : Home / USA News

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 03, 2014 11:28 hrs UTC


ഷിക്കാഗോ. എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ 31-മത് ക്രിസ്മസ് ആഘോഷ പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ ആറിന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മെയിന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ആഘോഷപരിപാടികള്‍ അരങ്ങേറുന്നത്. (ങമശി ഋമ ടരവീീഹ, 2601 ഉലാുലൃെേ ട, ജമൃസ ഞശറഴല, കഹ 60068 )

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ ബിഷപ്പ് അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നല്‍കും. എക്യൂമെനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ സഹായ മെത്രാനുമായ മാര്‍ ജോയി ആലപ്പാട്ട് അധ്യക്ഷത വഹിക്കും. വിവിധ ഇടവകകളില്‍ നിന്നുമുള്ള വൈദീകര്‍ പ്രെയര്‍ സര്‍വീസിന് നേതൃത്വം നല്‍കും.

ഭക്തിനിര്‍ഭരമായ ഘോഷയാത്ര, ആരാധന, പൊതുസമ്മേളനം, കരോള്‍ ഗാനങ്ങള്‍, കൌണ്‍സില്‍ അംഗങ്ങളായ 16 പള്ളികള്‍ അവതരിപ്പിക്കുന്ന വര്‍ണ്ണാഭമായ ഡാന്‍സുകള്‍, സ്കിറ്റുകള്‍, ഗാനങ്ങള്‍ എന്നിവ ആഘോഷപരിപാടികളിലുണ്ടായിരിക്കും. കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബാസ്കറ്റ് ബോള്‍, വോളിബോള്‍ ടൂര്‍ണമെന്റുകളിലെ വിജയികള്‍ക്കുള്ള ട്രോഫികളും തദവസരത്തില്‍ വിതരണം ചെയîും.

വെരി റവ കോര്‍എപ്പിസ്കോപ്പ സ്കറിയാ തെലാപ്പള്ളില്‍ (ചെയര്‍മാന്‍), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജനറല്‍ കണ്‍വീനര്‍), ജെയിംസ് പുത്തന്‍പുരയില്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), റവ. ജോര്‍ജ് ചെറിയാന്‍, രമ്യാ രാജന്‍ (യൂത്ത് ഫോറം), ആഗ്നസ് തെങ്ങുംമൂട്ടില്‍, മേഴ്സി മാത്യു, ഡല്‍സി മാത്യു (ഹോസ്പിറ്റാലിറ്റി- വിമന്‍സ് ഫോറം) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ ആഘോഷപരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള കത്തോലിക്കാ, ഓര്‍ത്തഡോക്സ്, യാക്കോബായ, മാര്‍ത്തോമാ, സി.എസ്.ഐ തുടങ്ങിയ എപ്പിസ്കോപ്പല്‍ വിഭാഗങ്ങളില്‍പ്പെട്ട 16 പള്ളികളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൌണ്‍സിലിന്റെ രക്ഷാധികാരി ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്താണ്.

മാര്‍ ജോയി ആലപ്പാട്ട് (പ്രസിഡന്റ്), റവ. ബിനോയി പി. ജേക്കബ് (വൈസ് പ്രസിഡന്റ്), ജോണ്‍സണ്‍ വള്ളിയില്‍ (ജനറല്‍ സെക്രട്ടറി), പ്രേംജിത്ത് വില്യം (ജോയിന്റ് സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ട്രഷറര്‍), ചെറിയാന്‍ വേങ്കടത്ത് (ഓഡിറ്റര്‍), ജോയിച്ചന്‍ പുതുക്കുളം (പബ്ലിസിറ്റി) എന്നിവരടങ്ങിയ കമ്മിറ്റിയാണ് എക്യൂമെനിക്കല്‍ കൌണ്‍സിലിനെ നയിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:  എപ്പിസ്കോപ്പ സ്കറിയാ തെലാപ്പള്ളില്‍ (224 217 7846), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), ജെയിംസ് പുത്തന്‍പുരയില്‍ (773 771 1423), റവ. ബിനോയി പി. ജേക്കബ് (773 886 0479),  ജോണ്‍സണ്‍ വള്ളിയില്‍ (847 830 7276), ആന്റോ കവലയ്ക്കല്‍ (630 666 7310), പ്രേംജിത്ത് വില്യം (847 962 1893), ജോയിച്ചന്‍ പുതുക്കുളം (847 345 0233).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.