You are Here : Home / USA News

മാര്‍ക്ക്‌ ജനറല്‍ബോഡി നവംബര്‍ 29-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, November 22, 2014 11:20 hrs UTC

ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയറിന്റെ വാര്‍ഷിക പൊതുസമ്മേളനം നവംബര്‍ 29-ന്‌ ശനിയാഴ്‌ച രാവിലെ പത്തിന്‌ മോര്‍ട്ടന്‍ഗ്രോവിലുള്ള ക്‌നാനായ കാത്തലിക്‌ പാരീഷ്‌ ഹാളില്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌. പ്രസിഡന്റ്‌ സ്‌കറിയാക്കുട്ടി തോമസിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുയോഗം സംഘടനയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനോടൊപ്പം അടുത്തവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കുകയും ചെയ്യും. 2015 ഏപ്രില്‍ മാസത്തില്‍ മാര്‍ക്ക്‌ സംഘടിപ്പിക്കുന്ന സൗജന്യ ഹെല്‍ത്ത്‌ ഫെയര്‍ വിപുലവും വിജയകരവുനമായി നടത്തുന്നതിനുവേണ്ട നവീന ആശയങ്ങള്‍ അംഗങ്ങളില്‍ നിന്ന്‌ മാര്‍ക്ക്‌ എക്‌സിക്യൂട്ടീവ്‌ പൊതുയോഗത്തില്‍ പ്രതീക്ഷിക്കുന്നു.

 

ട്രഷറര്‍ സാം തുണ്ടിയില്‍ സംഘടനയുടെ വരവ്‌ ചെലവ്‌ കണക്കുകള്‍ പൊതുയോഗത്തില്‍ അവതരിപ്പിക്കുന്നതിനോടൊപ്പം സംഘടനയുടെ പ്രവര്‍ത്തനം പുതിയ മേഖലകളിലേക്ക്‌ വ്യാപിപ്പിക്കുന്നതിനും, കാര്യക്ഷമമാക്കുന്നതിനും വേണ്ട സാമ്പത്തിക അടിത്തറ ശക്തമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചയ്‌ക്കായി അവതരിപ്പിക്കുന്നതാണ്‌. പ്രൊഫഷണല്‍ സംഘടനാ രംഗത്ത്‌ വേറിട്ടൊരു പ്രവര്‍ത്തനശൈലിയുമായി അംഗങ്ങള്‍ക്കൊപ്പം ഏ.എ.ആര്‍.സി, ഐ.എസ്‌.ആര്‍.സി എന്നീ സംഘടനകളുടേയും, പൊതു സമൂഹത്തിന്റേയും പ്രശംസ നേടി പ്രവര്‍ത്തിക്കുന്ന മാര്‍ക്കിന്റെ ഭാഗമാവുക ഓരോ റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ക്കും അഭിമാനകരമാണ്‌. എല്ലാ മാര്‍ക്ക്‌ അംഗങ്ങള്‍ക്കൊപ്പം ഈ കൂട്ടായ്‌മയുടെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്ന ഇല്ലിനോയിയിലെ റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ ഏവരേയും ഈ പൊതുയോഗത്തിലേക്ക്‌ മാര്‍ക്ക്‌ എക്‌സിക്യൂട്ടീവ്‌ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.