You are Here : Home / USA News

അരിസോണയില്‍ വര്‍ഷം പ്രദര്‍ശനത്തിന്‌

Text Size  

Story Dated: Thursday, November 20, 2014 09:24 hrs UTC

മനു നായര്‍

 

ഫിനിക്‌സ്‌: ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ മികച്ച മലയാളം ചിത്രങ്ങളുടെ പട്ടികയില്‍ കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന വര്‍ഷം അരിസോണയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഹര്‍കിന്‍ സിനിമ അരിസോണ മില്ല്‌സ്‌ മാള്ളില്‍ (Harkins Theater, Arizona Mills Mall, 5000 Arizona Mills Cir.,Tempe, AZ 85282) വെള്ളിയാഴ്‌ച നവംബര്‍ 21 മുതല്‍ ചൊവാഴ്‌ച നവംബര്‍ 25 വരെയാണ്‌ പ്രദര്‍ശനം. ദിവസേന നാലുപ്രദര്‍ശനങ്ങള്‍. നൂണ്‍ഷോ 12.15 ന്‌, മാറ്റിനി : 3.00 ന്‌, ഫസ്റ്റ്‌ഷോ : 6.35 ന്‌, സെക്കന്റ്‌ഷോ : 9.45 ന്‌. മമ്മൂട്ടിയുടെ അഭിനയമാന്ത്രികതയും, മിനിസ്‌ക്രീനിലൂടെ കുടുംബപ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരിയായ ആശശരത്‌ അവതരിപ്പിച്ചനന്ദിനിയും, ബിജിപാലിന്റെ പശ്ചാത്തലസംഗീതവും മനോജ്‌പിള്ളയുടെ ക്യാമറയുമാണ്‌ വര്‍ഷത്തെ മികച്ച ഒരുചലച്ചിത്ര അനുഭവമാക്കിമാറ്റുന്നത്‌.

 

സ്വന്തം മക്കള്‍ മറ്റുള്ളവരേക്കാള്‍ മികച്ചു നില്‌ക്കണം എന്ന ആഗ്രഹമുള്ള, മക്കളില്‍ അമിതപ്രതീക്ഷ പുലര്‍ത്തുന്ന, അവരുടെ ഇഷ്ടങ്ങള്‍ക്കും സ്വപ്‌നങ്ങള്‌ക്കും യാതൊരുവിലയും കല്‌പ്പിക്കാത്ത മാതാപിതാക്കളുടെ ജീവിതത്തില്‍ അവിചാരിതമായിഉണ്ടാകുന്ന സംഭവങ്ങളും അത്‌ അവരുടെ ജീവിതത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങളും മികച്ച തിരക്കഥയുടെ പിന്‍ബലത്തോടെ അവതരിപ്പിച്ചിരിക്കുന്നു. കേരളത്തിലെജനങ്ങളെ സ്വകാര്യപണമിടപാട്‌ സ്ഥാപനങ്ങള്‌ എങ്ങനെയാണ്‌ ചൂഷണംചെയ്യുന്നതെന്നും, അതിന്‌ആരൊക്കെ ഒത്താശചെയ്യുന്നുവെന്നും ചിത്രം വരച്ചുകാട്ടു ന്നു. തികച്ചും കാലികപ്രസക്തമായ ഒരുവിഷയം മികച്ച അഭിനേതാക്കളുടെ പിന്‍ബലത്തില്‍ വളരെ കൈയ്യടക്ക ത്തോടെഅവതരിപ്പിച്ചു എന്നതാണ്‌ രഞ്‌ജിത്ത്‌ ശങ്കറിന്റെ വര്‌ഷത്തെ മികച്ച കലാ സൃഷ്ടിയാക്കി മാറ്റുന്നത്‌. ഇടയ്‌ക്കെവിടെയോ വംശനാശംവന്നുവെന്നു കരുതിയ കുടുംബസിനിമ കളുടെ തിരിച്ചുവരവുകൂടിയായാണ്‌ വര്‍ഷത്തെ നിരൂപകര്‍ വിലയിരുത്തുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.