You are Here : Home / USA News

നരേന്ദ്രമോദി ലീഡിങ് ഗ്ലോബല്‍ തിങ്കേഴ്സ് പട്ടികയില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 19, 2014 10:26 hrs UTC

വാഷിങ്ടണ്‍ . ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യന്‍ അമേരിക്കന്‍ വംശജരും ഗവേഷകരുമായ ഡോ. പാര്‍ത്ഥ ദാസ് ഗുപ്ത, ഡോ. വീര ഭദ്രന്‍ രാമനാഥന്‍, ഡോ. സംഗീത ഭാട്ടിയ എന്നിവര്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന 100 ചിന്തകരുടെ (100 ലീഡിങ് ഗ്ലോബല്‍ തിങ്കേഴ്സ്) പട്ടികയില്‍ സ്ഥാനം നേടി.

ഫോറിന്‍ പോളസി മാഗസിന്‍ 2014 ല്‍ നടത്തിയ സര്‍വ്വേ ഫലങ്ങളിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 17 തിങ്കളാഴ്ച എഫ്പി മാഗസിന്‍ എഡിറ്ററും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഡേവിഡ് റോത്ത് കോഫാണ് വിവരം പത്രങ്ങള്‍ക്ക് നല്‍കിയത്.

10 കാറ്റഗറികളിലായി നടത്തിയ സര്‍വ്വേയില്‍ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി, ജര്‍മന്‍ ചാന്‍സലര്‍ ഏജല മെര്‍ക്കല്‍, മെകിസ്ക്കൊ ഫിനാന്‍സ് സെക്രട്ടറി ലൂവിസ് എന്നിവര്‍ 'ഡിസിഷന്‍ മേക്കേഴ്സ് പട്ടികയില്‍ സ്ഥാനം നേടി.

കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്ന പ്രകൃതി വിഭാഗത്തില്‍ ഇന്ത്യന്‍ വംശജരായ ഡോ. പാര്‍ത്ഥ ദാസ് ഗുപ്ത (കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി), ഡോ. വീരഭദ്രന്‍ രാമനാഥന്‍ (കലിഫോര്‍ണിയ യൂണിവേഴ്സിറ്റി) എന്നിവര്‍ സ്ഥാനം നേടിയപ്പോള്‍ കൊളിനൊ സ്കോപ്പി പരിശോധന വളരെ ലളിതമാക്കുന്ന ഹീലിങ് വിഭാഗത്തിലെ ഗവേഷണങ്ങള്‍ക്ക് എന്‍ജിനീയറും, ഫിസിഷ്യനുമായ ഡോ. സംഗീത ഭാട്ടിയ( കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി) അര്‍ഹയായി.

2014 ല്‍  ഫോര്‍ബസ് നടത്തിയ സര്‍വ്വേയില്‍ ലോകത്തിലെ ഏറ്റവും ശക്തയായ സ്ത്രീകളുടെ പട്ടികയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍ പേഴ്സന്‍ അരുന്ധതി ഭട്ടാചാര്യ 36-ാം സ്ഥാനം നേടിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.