You are Here : Home / USA News

ഡാലസ് എക്യുമെനിക്കല്‍ സംയുക്ത ക്രിസ്മസ് കാരള്‍ ഡിസംബര്‍ ആറിന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 18, 2014 11:24 hrs UTC


ഗാര്‍ലന്റ് . കേരള  എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്‍െറ ആഭിമുഖ്യത്തില്‍ ഡാലസിലെ ക്രൈസ്തവ സഭകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന 2014 ക്രിസ്മസ് കാരള്‍ ഡിസംബര്‍ ആറിന് ഗാര്‍ലന്റ് എംജിഎം ഓഡിറ്റോറിയത്തില്‍ നടക്കും.

ഡിസംബര്‍ ആറിന് ശനിയാഴ്ച കൃത്യം അഞ്ച് മണിക്ക് ആരംഭിക്കുന്ന പരിപാടികളില്‍ ഡാലസ് ഫോര്‍ട്ട്വര്‍ത്ത് മെട്രൊ പ്ലെക്സിലെ 22 ചര്‍ച്ചുകളില്‍ നിന്നുളള ഗായക സംഘാംഗങ്ങള്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിക്കും.

സിഎസ്ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാലസ് വികാരിയും വേദ പണ്ഡിതനുമായ നൈനാന്‍ ജേക്കബ് ക്രിസ്മസ് സന്ദേശം നല്‍കും.

മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് (ഫാര്‍മേഴ്സ് ബ്രാഞ്ച്) ഈ വര്‍ഷത്തെ സംയുക്ത കരാളിന് ആതിഥേയത്വം വഹിക്കും.

ജോസ് സി. ജോസഫ് (പ്രസിഡന്റ്), ജോണ്‍ കുന്നത്തുശേരില്‍ (വൈസ് പ്രസിഡന്റ്), ഷിജു എബ്രഹാം (ജനറല്‍ സെക്രട്ടറി), ജോണ്‍ തോമസ്(ക്വയര്‍ കോര്‍ഡിനേറ്റര്‍) ജെഫ്രി എബ്രഹാം(യൂത്ത് കോര്‍ഡിനേറ്റര്‍), വെരി. ഫാ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പാ, ഫാ. തമ്പാന്‍ വര്‍ഗീസ്,  ഫാ. വി. എം. ജോണ്‍, ഫാ. സിജി തോമസ്,  ഫാ. രാജു ദാനിയേല്‍, ജോര്‍ജ് ജേക്കബ്, ഷാജി ജോണ്‍, ലാലി വടക്കേടന്‍, റേയ്ച്ചല്‍ ഫിലിപ്പ് എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിയാണ് കാരളിന്‍െറ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്. എല്ലാവരേയും ഈ പരിപാടിയിലേക്ക് സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.