You are Here : Home / USA News

സൗത്ത് കരോളിലാന ഗവര്‍ണ്ണര്‍ അമൃത്സറില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 17, 2014 11:45 hrs UTC

ചണ്ടീഗര്‍ : ഇന്ത്യന്‍-അമേരിക്കാ വംശജരില്‍നിന്നും അമേരിക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ വനിതാ ഗവര്‍ണ്ണറായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട സൗത്ത് കരോളിലാ ഗവര്‍ണ്ണര്‍ നിക്കി ഹെയ്‌ലി ഇന്ത്യയിലെ ചരിത്രപ്രധാനമായ അമൃത്സര്‍ സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ചു. നവം.13 വ്യാഴാഴ്ച പതിനെട്ട് സംഘാംഗങ്ങളോടൊപ്പം ബിസിനസ് ചര്‍ച്ചകള്‍ക്കും, പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമായി നിക്കി ഇന്ത്യയില്‍ എത്തിയത്. ബോംബെ, ന്യൂഡല്‍ഹി, ചണ്ടിഗര്‍, അമൃത്സര്‍ എന്നീ സ്ഥലങ്ങളും ഗവര്‍ണ്ണര്‍ സന്ദര്‍ശിക്കും. നാലു ദശാബ്ദങ്ങള്‍ക്കുശേഷം ആദ്യമായാണ് പിതാവിന്റെ ജന്മസ്ഥലമായ അമൃത്സറില്‍ നിക്കി എത്തിചേര്‍ന്നത്.

 

1972 ല്‍ നിക്കിക്ക് രണ്ടു വയസ്സുള്ളപ്പോള്‍ ഒരിക്കല്‍ ഇവിടെ വന്നതായി നിക്കി ഓര്‍ക്കുന്നു. പഞ്ചാബിലെ ചണ്ടിഗറില്‍ ഡെപ്യൂട്ടിചീഫ് മിനിസ്റ്റര്‍ സുഖ്ഭീര്‍ സിങ്ങുമായി നടന്ന ചര്‍ച്ചയില്‍ പഞ്ചാബിലെ എയ്‌റൊ-സ്‌പെയ്‌സ്, ഫാര്‍മ സെക്ടര്‍, റ്റൂറിസം, അഗ്രൊ, പ്രൊസ്സസിങ് ഇന്‍ഡസ്ട്രി തുടങ്ങിയവയുടെ വികസനത്തില്‍ സൗത്ത് കരോളിലാനയുടെ സഹായ സഹകരണങ്ങള്‍ ഗവര്‍ണ്ണര്‍ വാഗ്ദാനം ചെയ്തു. നവം.15 ശനിയാഴ്ച ഇന്ത്യയിലെ ചരിത്രപ്രധാനമായ ജാലിയന്‍ വാലാബാഗ്, സുവര്‍ണ്ണക്ഷേത്രം ഗുരുനാനാക്ക് യൂണിവേഴ്‌സിറ്റി എന്നിവ ഗവര്‍ണ്ണര്‍ സന്ദര്‍ശിച്ചു. ഇന്ത്യയിലുള്ള ഗവര്‍ണ്ണറുടെ നിരവധി ബന്ധുക്കളെ സന്ദര്‍ശിച്ചശേഷം നവം.24ന് ഗവര്‍ണ്ണര്‍ സൗത്ത് കരോളിനായില്‍ തിരിച്ചെത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.