You are Here : Home / USA News

ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌കൂള്‍ ടാലന്റ് ഷോയും മത്സരവും നവംബര്‍ 15 യോങ്കേഴ്‌സില്‍

Text Size  

Story Dated: Saturday, November 15, 2014 07:50 hrs UTC


    
 ബെന്നി വര്‍ഗീസ്‌

 

 


ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് (നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) സണ്‍ഡേ സ്‌കൂള്‍ ടാലന്റ് ഷോയും മത്സരങ്ങളും നവംബര്‍ 15 ശനിയാഴ്ച്ച യോങ്കേഴ്‌സ് സണ്‍ഡേഴ്‌സ് ഹൈസ് സ്‌കൂള്‍, 183 പാല്‍മര്‍ റോഡ്, യോങ്കേഴ്‌സ്, എന്‍വൈ 10701 ല്‍ നടത്തുന്നു. മത്സരങ്ങള്‍ രാവിലെ 9 നും ടാലന്റ് ഷോ ഉച്ച കഴിഞ്ഞ് 3 നും തുടങ്ങും. സണ്‍ഡേ സ്‌കൂള്‍ ഭദ്രാസന ഡയറക്ടര്‍ റവ. ഫാ. ഗ്രിഗറി വര്‍ഗീസ് നേതൃത്വം നല്‍കും.
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഇടവകകളിലെ എല്ലാ വികാരിമാര്‍, അധ്യാപകര്‍, ശെമ്മാശന്മാര്‍, സെമിനാരി വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍ തുടങ്ങി എല്ലാ വിശ്വാസികളും സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ ഈ മഹത്തായ ടാലന്റ് ഷോയില്‍ സംബന്ധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

ന്യൂയോര്‍ക്ക്, ന്യുജഴ്‌സി, ഫിലഡല്‍ഫിയ, വാഷിങ്ടണ്‍, ബോസ്റ്റണ്‍, കാനഡ, കണക്ടിക്കട്ട് ഏരിയ ഇടവകകളില്‍ നിന്നെത്തുന്ന സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വര്‍ണ്ണമേറിയ കലാ പരിപാടികള്‍ കാഴ്ച വയ്ക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

റവ. ഫാ. ഗ്രിഗറി വര്‍ഗീസ്
ബെന്നി വര്‍ഗീസ് : 516 603 3248
തോമസ് ജോര്‍ജ് : 516 224 4024
കിരണ്‍ പ്രകാശ് : 917 991 3504
നിസസി ജോര്‍ജ് : 845 664 4732
സണ്‍ഡേ സ്‌കൂള്‍ വെബ് സൈറ്റ് :
 http://www.nesundayschool.org/

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.