You are Here : Home / USA News

ഫെയ്ത്ത് ഫെസ്റ്റ് 2014 ഹൂസ്റ്റണില്‍

Text Size  

Story Dated: Tuesday, November 04, 2014 11:19 hrs UTC


ഹൂസ്റ്റണ്‍ . പ്രസിദ്ധ സുവിശേഷ പ്രസംഗകനും ഹാര്‍വെസ്റ്റ് ടിവിയില്‍ പ്രയറിംഗ് മിനിസ്ട്രിയില്‍ കൂടി ദൈവ ജനത്തിന് സുപരിചിതനുമായ റവ. ഡോ. സാം ദാനിയേല്‍  ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു.

നവംബര്‍ 14, 15 (വെളളി, ശനി) തീയതികളില്‍ സ്റ്റാഫോര്‍ഡിലുളള ചര്‍ച്ച് ഓഫ് ഗോഡ് ഹാളില്‍ വച്ച്  നടത്തപ്പെടുന്ന ഫെയ്ത്ത് ഫെസ്റ്റ് 2014 ല്‍ പ്രയിംഗ് കേരളാ ടിവി ഡയറക്ടറും പ്രമുഖ വേദചിന്തകനും യുവപ്രഭാഷകനുമായ അനുഗ്രഹീത സുവിശേഷ പ്രസംഗകന്‍ റവ. ഡോ. സാം ദാനിയേല്‍ തിരുവചന പ്രഘോഷണം നടത്തും.

വൈകുന്നേരം 6.30 മുതല്‍ യോഗങ്ങള്‍ ആരംഭിക്കും. തിരുവചനത്തിലെ ആഴമേറിയ സത്യങ്ങളെ പ്രഘോഷിക്കുന്നതോടൊപ്പം രോഗികള്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷയും ക്രമീകരിച്ചിട്ടുണ്ട്.

സഭാ വ്യത്യാസമെന്യേ ഏവരും ഫെയ്ത്ത് ഫെസ്റ്റ് കടന്നു വന്ന് യോഗങ്ങള്‍ അനുഗ്രഹകരമാക്കി തീര്‍ക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ബിജു : 832 423 8990, 713 815 8628
അലക്സ് : 281 250 4219
സജി : 832 868 5707

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.