You are Here : Home / USA News

സാഹിത്യവേദിയില്‍ എം. മുകുന്ദന്റെ നോവല്‍ പ്രവാസം -നിരൂപണവും ചര്‍ച്ചയും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, November 04, 2014 08:46 hrs UTC



ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത യോഗം നവംബര്‍ ഏഴാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ്‌ സ്യൂട്ടില്‍ വെച്ച്‌ ചേര്‍ന്നതാണെന്ന്‌ കോര്‍ഡിനേറ്റര്‍ ജോണ്‍ സി ഇലയ്‌ക്കാട്ട്‌ അറിയിച്ചു. ഷിക്കാഗോ സാഹിത്യവേദിയുടെ 184-മത്‌ കൂട്ടായ്‌മയാണ്‌ നവംബര്‍ മാസം നടക്കുന്നത്‌.

മലയാളിയുടെ പ്രിയപ്പെട്ട കഥാകാരന്‍ എം. മുകുന്ദന്റെ ഏറ്റവും ശ്രദ്ധേയമായ നോവലുകളിലൊന്നായ `പ്രവാസ'മാണ്‌ ഇത്തവണ സാഹിത്യവേദിയിലെ ചര്‍ച്ചാവിഷയം. തലമുറകളായി തുടരുന്ന മലയാളി പ്രവാസി ജീവിതത്തിന്റെ അനുഭവസാക്ഷ്യങ്ങള്‍ തന്മയത്വത്തോടെയും കാല്‍പ്പനികതയുടെ ചാരുത നിലനിര്‍ത്തിയും അവതരിപ്പിക്കുന്ന ഈ നോവലില്‍ ഒറ്റപ്പെടുത്തലുകളുടേയും, ഇച്ഛാഭംഗങ്ങളുടേയും ഉള്‍ക്കയങ്ങളില്‍നിന്നും പുതിയ വെളിച്ചത്തുരുത്തിലേക്ക്‌ ചേക്കേറിക്കൊണ്ട്‌ മലയാളി നിര്‍മ്മിച്ചെടുക്കുന്ന ഭാവി ജീവിതങ്ങളുടെ സാമൂഹ്യ വ്യവസ്ഥയും സമ്പദ്‌ വ്യവസ്ഥയും രാഷ്‌ട്രീയ വ്യവസ്ഥയും പുനര്‍നിര്‍മ്മിച്ചിരിക്കുന്നു. ഒരു നൂറ്റാണ്ട്‌ മുമ്പ്‌ ബര്‍മ്മയിലേക്ക്‌ കുടിയേറിയ ബീരാന്‍കുട്ടിയുടേയും കുമാരന്റേയും കഥയില്‍ തുടങ്ങി എഴുപതുകളില്‍ ഗള്‍ഫിലേക്ക്‌ മരുപ്പച്ച തേടിപ്പോയ രാമദാസിന്റേയും സുധീരന്റേയും കഥയിലൂടെ വളര്‍ന്ന്‌ ഒടുവില്‍ ഒടുവില്‍ മിനസോട്ടയിലും, ന്യൂയോര്‍ക്കിലുമുള്ള വര്‍ഗീസ്‌ കുറ്റിക്കാടന്റേയും, അശോകന്റേയും ബിന്‍സിയുടേയും കഥകളിലെത്തുമ്പോഴേയ്‌ക്കും ആകമാന പ്രവാസി സമൂഹത്തിന്റെ പരിഛേദമാണ്‌ മുകുന്ദന്‍ വരച്ചുകാട്ടുന്നത്‌.

ലാന പ്രസിഡന്റും എഴുത്തുകാരനുമായ ഷാജന്‍ ആനിത്തോട്ടമാണ്‌ എം. മുകുന്ദന്റെ `പ്രവാസം' നിരൂപണം ചെയ്‌ത്‌ അവതിരിപ്പിക്കുന്നത്‌. തുടര്‍ന്ന്‌ നോവല്‍ ചര്‍ച്ചയും ഉണ്ടായിരിക്കും.

183-മത്‌ സാഹിത്യവേദി യോഗം ഒക്‌ടോബര്‍ മൂന്നാം തീയതി റവ.ഫാ. ഡാനിയേല്‍ തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ആധുനിക ഒളിമ്പിക്‌സിന്റെ ചരിത്രം മുന്‍ കാലിക്കട്ട്‌ യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‌ ഡയറക്‌ടര്‍ പ്രൊഫ. ഇ.ജെ. ജേക്കബ്‌ അവതരിപ്പിച്ചു. സാഹിത്യവേദി കോര്‍ഡിനേറ്റര്‍ ജോണ്‍ സി. ഇലക്കാട്ട്‌ സ്വാഗതവും പി.എസ്‌. നായര്‍ കൃതജ്ഞതയും നിര്‍വഹിച്ചു. ഡോ. ജോസഫ്‌ തോമസും, ഡോ. ചിന്നമ്മ തോമസുമായിരുന്നു ഈ മാസത്തെ പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്‌തത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോണ്‍ ഇലക്കാട്ട്‌ (773 282 4955), ഷാജന്‍ ആനിത്തോട്ടം (847 322 1181).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.