You are Here : Home / USA News

ഡാലസില്‍ കേരള പിറവിയും കെഎല്‍എസ് വാര്‍ഷീകവും ആഘോഷിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 03, 2014 10:19 hrs UTC



 
പ്ലാനെ(ഡാലസ്) . കേരള പിറവി ദിനവും കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാലസ് 22-ാമത് വാര്‍ഷീകവും നവംബര്‍ ഒന്നിന് ഡാലസില്‍ സമുചിതമായി ആഘോഷിച്ചു.

വൈകിട്ട് ആറിന് ഫാര്‍മേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ ചടങ്ങുകളില്‍ കെഎല്‍എസ് പ്രസിഡന്റ് എബ്രഹാം തെക്കേമുറി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ഡോ. എം. വി. പിളള പ്രധാന പ്രസംഗം നടത്തി. തുടര്‍ന്ന് ഡോ. എം. വി. പിളള, എബ്രഹാം തെക്കേമുറി, ജോസ് ഓച്ചാലില്‍, പ്രൊഫസര്‍ എം. എസ്. ടി. നമ്പൂതിരി, സ്വാമി സംവിധാനന്ദ, ടോം തരകന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി സമ്മേളം ഉദ്ഘാടനം ചെയ്തു.

ലാന ജനറല്‍ സെക്രട്ടറി ജോസ് ഒച്ചാലില്‍, ഹരിദ്വാറില്‍ നിന്നും എത്തിച്ചേര്‍ന്ന സ്വാമി സംവിധാനന്ദ, ടോം തരകന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

ഉദ്ഘാടന സമ്മേളനത്തിനുശേഷം ശ്രീ സ്കൂള്‍ ഓഫ് ഡാന്‍സ് മാവേലി നാടും വാണീടും കാലം എന്ന കഥയെ ആസ്പദമാക്കിയുളള മോഹിനിയാട്ടം, സെമി ക്ലാസിക്കല്‍ ഡാന്‍സ്, സെന്റ് സ്റ്റീഫന്‍ ബൈബിള്‍ സ്റ്റോറിയെ കുറിച്ചുളള ഫോള്‍ക്ക് ഡാന്‍സ്, തിരുവാതിരകളി തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി. ജോസന്‍ ജോര്‍ജിന്‍െറ നാരായണത്തു ഭ്രാന്തന്‍ കവിത, നാന്‍സി വര്‍ഗീസ്, സ്റ്റാന്‍ലി ജോര്‍ജ്, അജയ് കുമാര്‍, സന്തോഷ് തുടങ്ങിയവര്‍ പാടിയ മനോഹരമായ ഗാനങ്ങള്‍ കേള്‍വിക്കാര്‍ക്ക് ആസ്വാദ്യകരമായി. ചിറയില്‍ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച ചെണ്ടമേളം കണ്ണിനും കാതിനും കുളിര്‍മയേകി.

ജസ്റ്റിന്‍ മാത്യു, ജോര്‍ദന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് ആലപിച്ച അമേരിക്കന്‍ ദേശീയ ഗാനത്തോടും സ്നേഹ ജോര്‍ജ് ആലപിച്ച ഇന്ത്യന്‍ ദേശീയ ഗാനത്തോടുകൂടിയാണ്  സമ്മേളന പരിപാടികള്‍ ആരംഭിച്ചത്. കെഎല്‍എസ് സെക്രട്ടറി ജോസന്‍ ജോര്‍ജ് സ്വാഗതവും വൈസ് പ്രസിഡന്റ് സിജു വി. ജോര്‍ജ് നന്ദിയും പറഞ്ഞു.

അനുപ സാം, സാന്റി സാം എന്നിവര്‍ എംസിമാരായിരുന്നു. സമ്മേളന സമാപനത്തിനുശേഷം കെഎല്‍എസ് ആസ്വാദ്യകരമായി ഡിന്നറും ഒരുക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.