You are Here : Home / USA News

ഡോ. തോമസ് കളളിയത്തിന് യുഎസ് നാഷണല്‍ സയന്‍സ് അവാര്‍ഡ്

Text Size  

Story Dated: Thursday, October 09, 2014 12:29 hrs UTC


വാഷിങ്ടണ്‍ . സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി എഞ്ചിനീയറിങ് പ്രൊഫസറും ഇന്‍ഡോ- അമേരിക്കന്‍ വംശജനുമായ തോമസ് കളളിയത്തിനെ യുഎസ് നാഷണല്‍ സയന്‍സ് അവാര്‍ഡിന് തിരഞ്ഞെടുത്തതായി പ്രസിഡന്റ് ബരാക്ക് ഒബാമ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ചുളള പ്രഖ്യാപനം ഒക്ടോബര്‍ 3 വെളളിയാഴ്ചയാണ് പുറത്തിറക്കിയത്. പത്മഭൂഷണ്‍ അവാര്‍ഡ് ഉടമ കൂടിയാണ് ഡോ. തോമസ് കളളിയത്ത്.

എഞ്ചിനീയറിങ് ഗണിത ശാസ്ത്രം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ഗവേഷണങ്ങളും, പഠനങ്ങളും  നടത്തിയിട്ടുളള  തോമസ് കളളിയത്തിന് വാര്‍ത്താവിനിമയ മേഖലയില്‍ നല്‍കിയ സംഭാവനക്ക് 2007 ല്‍ ഐ.ഇ.ഇ.ഇ മെഡല്‍  ലഭിച്ചിരുന്നു. യുഎസ് നാഷണല്‍ അക്കാദമി ഓഫ് എന്‍ജിനീയറിങ്, യുഎസ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സ്, അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ്, റോയല്‍  സൊസൈറ്റി ഓഫ് ലണ്ടന്‍, റോയല്‍ സ്പാനിഷ് അക്കാദമി ഓഫ് എഞ്ചിനീയറിങ് തുടങ്ങിയവയില്‍  അംഗത്വം ലഭിച്ചിട്ടുണ്ട്.

ഈ വര്‍ഷാവസാനം വൈറ്റ് ഹൌസില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. തോമസിന് അവാര്‍ഡ് നല്‍കും.

ചെങ്ങന്നൂര്‍ ചിറ്റൂര്‍ കുടുംബാംഗമാണ് ഡോ. തോമസ് 1935 ജൂണ്‍ 7 ന് സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച തോമസ് പൂന സെന്റ് വിന്‍സന്റ്സ് ഹൈസ്കൂള്‍  പൂനെ എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തികരിച്ചത്. 1956 ല്‍ പൂനെയില്‍ നിന്നും എഞ്ചിനീയറിങ് ബിരുദം, 1959 ല്‍ മാസ്റ്റേഴ്സും  1961 ല്‍ ഡോക്ടറേറ്റും മാസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും കരസ്ഥമാക്കി. എംഐടിയില്‍ നിന്നും ആദ്യമായി ഡോക്ടറേറ്റ് ലഭിച്ച ഇന്ത്യന്‍ വംശജന്‍ കൂടിയാണ് തോമസ് കളളിയത്ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.