You are Here : Home / USA News

ആവേശം അലതല്ലിയ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 16, 2013 10:48 hrs UTC

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോളജ്‌- ഹൈസ്‌കൂള്‍ വിഭാഗത്തിലായി നടത്തിയ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റില്‍ കോളജ്‌ വിഭാഗത്തില്‍ കെ.ഒയും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ടീം എക്‌സ്‌ ഫാക്‌ടറും ഒന്നാം സമ്മാനവിജയികളായി ശ്രീ അഗസ്റ്റിന്‍ കരിംകുറ്റിയും ശ്രീ ബിനു മാമ്മൂട്ടിലും സ്‌പോണ്‍സര്‍ ചെയ്‌ത ട്രോഫികള്‍ കരസ്ഥമാക്കി. കോളജ്‌ വിഭാഗത്തില്‍ രണ്ടാം സമ്മാനം ടീം ഫാബ്‌ ക്രൂവും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫാബ്‌ 5 ടീമുമാണ്‌ നേടിയത്‌. ഡസ്‌പ്ലിയിന്‍സിലെ പ്രയറി ലേക്ക്‌ സ്റ്റേഡിയത്തില്‍ ശനിയാഴ്‌ച രാവിലെ 8 മണിക്ക്‌ ആരംഭിച്ച മത്സരങ്ങളില്‍ രണ്ടു വിഭാഗങ്ങളിലായി 30-ല്‍പ്പരം ടീമുകള്‍ പങ്കെടുത്തു. ആവേശം അലതല്ലിയ മത്സരങ്ങളുടെ ഉദ്‌ഘാടനം ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം നിര്‍വഹിച്ചു. വളരെ ചിട്ടയോടുകൂടി നടത്തപ്പെട്ട മത്സരങ്ങളുടെ ഫൈനല്‍ വൈകുന്നേരം 7 മണിക്ക്‌ നടക്കുകയും സമ്മാനദാനം ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം, സെക്രട്ടറി സാബു നടുവീട്ടില്‍, ബോര്‍ഡ്‌ മെമ്പര്‍ ബിജി സി. മാണി എന്നിവര്‍ ചേര്‍ന്ന്‌ നിര്‍വഹിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ യുവജന വിഭാഗം കോര്‍ഡിനേറ്റേഴ്‌സായ ആല്‍വിന്‍ റാത്തപ്പിള്ളി, കെവിന്‍ കുഞ്ചെറിയ, ഷോണ്‍ ഇഞ്ചേനാട്ട്‌, റോഷന്‍ മുറിങ്ങോത്ത്‌ എന്നിവരോടൊപ്പം അസോസിയേഷന്‍ ഭാരവാഹികളായ രഞ്ചന്‍ ഏബ്രഹാം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോണ്‍ ചിറയില്‍, ജോഷി വള്ളിക്കളം എന്നിവര്‍ മത്സരങ്ങള്‍ക്ക്‌ നേതൃത്വം വഹിച്ചു. വിജയികള്‍ക്കുള്ള കാഷ്‌ അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്‌തത്‌ അച്ചീവ്‌ റിയലിറ്റിയും, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ജോണ്‍സണ്‍ മാളിയേക്കല്‍ എന്നിവരായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.