ന്യുയോര്‍ക്ക് . തിങ്കളാഴ്ച ന്യുയോര്‍ക്കില്‍ നടന്ന യുണൈറ്റഡ് നാഷണല്‍സ് ജനറല്‍ അസംബ്ലിയില്‍ ഇന്ത്യന്‍ ബോളിവുഡ് താരം കജോളിന്റെ പ്രസംഗപാടവം അംഗങ്ങള്‍ ആസ്വദിച്ചു. അഭിനയത്തില്‍ മാത്രമല്ല പ്രസംഗത്തിനും താന്‍ പുറകിലല്ല എന്ന് വ്യക്തമാക്കും വിധമായിരുന്നു 'ശിശുക്കളുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം എന്ന വിഷയം ബോളിവുഡ് താരം അവതരിപ്പിച്ചത്.
ചുവപ്പും വെളളയും കലര്‍ന്ന് മനോഹരമായ സാരിയാണ് സമ്മേളനത്തില്‍ പങ്കെടുക്കുവാനെത്തുമ്പോള് താരം ധരിച്ചിരുന്നത്.
ഗര്‍ഭസ്ഥ ശിശുക്കളുടേയും ജനിച്ചു വീണ കുഞ്ഞിന്റേയും ആരോഗ്യം സംരക്ഷിക്കുന്നതില്‍ ഹാന്‍ഡ് വാഷിനുളള പ്രാധാന്യത്തെ ചൂണ്ടിക്കാണിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ നിരത്തിയാണ് കജോള്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Comments