You are Here : Home / USA News

ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 24, 2014 11:47 hrs UTC

ടൊറൊന്റോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ മിഷന്‍ ഈസ്റ്റ്‌- വെസ്റ്റ്‌ റീജിയനുകളുടെ വാര്‍ഷിക ധ്യാനമായ അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 11 മുതല്‍ 13 വരെ ബഹുമാനപ്പെട്ട ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കും. ഓക്‌വില്ലില്‍ ബ്രിസ്റ്റല്‍ സര്‍ക്കിളിലെ മീറ്റിംഗ്‌ ഹൗസിലാണ്‌ അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തുന്നതെന്ന്‌ വികാരി റവ. ഡോ. ജോസ്‌ കല്ലുവേലില്‍ അറിയിച്ചു. ഒക്‌ടോബര്‍ 11-ന്‌ ശനിയാഴ്‌ച രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറ്‌ വരെയും, 12-ന്‌ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടര മുതല്‍ വൈകിട്ട്‌ എട്ടരവരെയും, 13-ന്‌ തിങ്കളാഴ്‌ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ച്‌ വരെയുമാണ്‌ കണ്‍വന്‍ഷന്‍.

 

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള ധ്യാനവും ഇവിടെ വെച്ച്‌ ഒക്‌ടോബര്‍ 11 മുതല്‍ 13 വരെയും നടക്കും. ഫാ. സോജി ഓലിക്കല്‍ (യു.കെ), ഫാ. ഹാന്‍സു പാര്‍ക്ക്‌ (കാനഡ), ബ്രദര്‍ ടോബി മണിമലേത്ത്‌ (യു എസ്‌) എന്നിവര്‍ ഈ ധ്യാനം നയിക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 416 701 9996 (ഈസ്റ്റ്‌ മേഖല), 905 499 1461 (വെസ്റ്റ്‌ മേഖല) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. മിഷന്‍ വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്‌. www.stthomasmission.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.