You are Here : Home / USA News

ഡിട്രോയിറ്റ്‌ സെന്റ്‌ തോമസ്‌ കാത്തലിക്‌ ദേവാലയം കൂദാശ ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 24, 2014 11:41 hrs UTC

ഡിട്രോയിറ്റ്‌: പുതുക്കിപണിത സെന്റ്‌ തോമസ്‌ സിറോ മലബാര്‍ കാത്തലിക്‌ ദേവാലയത്തിന്റെ ഉത്‌ഘാടനവും വെഞ്ചരിപ്പും അഭിവന്ന്യ സിറോ മലബാര്‍ ഷിക്കാഗോ രൂപതാ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ നിര്‍വഹിച്ചു. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ നടന്ന ഇടവക തിരുന്നാളിന്‌ പന്ത്രണ്ടാം തിയതി മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ കൊടിയേറ്റി. തുടര്‍ന്ന്‌ നടന്ന ദിവ്യബലിക്ക്‌ റവ.ഫാ. ഫിലിപ്പ്‌ രാമച്ചനാട്ട്‌ നേതൃത്വം നല്‌കി. 13-ന്‌ ശനിയാഴ്‌ച മൂന്നുമണിക്കു നടന്ന പള്ളി വെഞ്ചരിപ്പിനെ തുടര്‍ന്ന്‌ അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാര്‍മികത്തത്തില്‍ നടന്ന ദിവ്യബലിയില്‍ വികാരി ഫാ. ജോര്‍ജ്‌ എളമ്പാശേരില്‍, ഫാ. രാജു എന്നിവര്‍ സഹകാര്‍മികരായിരുന്നു. അന്നേദിവസം ഇടവകയിലെ 19 കുട്ടികള്‍ ആദ്യകുര്‍ബാന സ്വീകരണം നടത്തി. തുടര്‍ന്ന്‌ നടന്ന പൊതു സമ്മേളനത്തിന്‌ വികാരി ഫാ. ജോര്‍ജ്‌ എളമ്പാശേരില്‍ സ്വാഗതവും ട്രസ്റ്റി സൈജന്‍ കണിയോടിക്കല്‍ നന്ദിയും പറഞ്ഞു. ശ്രീ ജോര്‍ജ്‌ ചിറക്കല്‍, ജെയിംസ്‌ വര്‍ഗീസ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഞായറാഴ്‌ച നടന്ന പ്രധാന തിരുന്നാളിന്‌ റവ.ഫാ. ജോയ്‌ ചക്യാന്‍ മുഖ്യ കാര്‍മികനായിരുന്നു. ഫാ. ജോര്‍ജ്‌ എളമ്പാശേരില്‍, ഫാ. ജോര്‍ജ്‌ പള്ളിപ്പറമ്പില്‍, ഫാ. ബിജു ദാനിയേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു . കുര്‍ബാനക്കുശേഷം ഇടവക സന്ദര്‍ശിച്ച നിയുക്ത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്‌ സീകരണം നല്‌കി. തുടര്‍ന്ന്‌ 2015 ലേക്കുള്ള പ്രസുദേന്തി വാഴ്‌ചയും, ലദീഞ്ഞും, ആഘോഷമായ പ്രദിക്ഷണവും നടന്നു. ബെന്നി പൂതംബ്ര , സെബാസ്റ്റ്യന്‍ കല്ലുങ്കല്‍, ജയ്‌മോന്‍ ജേക്കബ്‌ എന്നിവരും മറ്റു പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളും പ്രോഗ്രാമുകള്‍ക്ക്‌ നേത്രുതും നല്‌കി. പ്രസുദേന്തി സെബാസ്റ്റ്യന്‍ സ്‌കറിയ എല്ലാവര്‍ക്കും കൃതജ്ഞത പറഞ്ഞു. ഡിട്രോയിറ്റില്‍ 1980 രൂപം കൊണ്ട സിറോ മലബാര്‍ കാത്തലിക്‌ സമൂഹം 2007 ലാണ്‌ സൗത്ത്‌ഫീല്‍ഡില്‍ സ്വന്തമായി ഒരു പള്ളി വാങ്ങുന്നതും, ഒരു ഇടവക സമൂഹമായി രൂപം മാറുന്നതും. ഇടവക വളരുന്നതിന്റെ ഭാഗമായിട്ടാണ്‌ രണ്ടു വര്‍ഷം മുന്‍പ്‌ പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. സൈജന്‍ കണിയോടിക്കല്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.