You are Here : Home / USA News

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ കത്തോലിക്കാദിന പിരിവ്‌ അമേരിക്കയില്‍ ഉദ്‌ഘാടനം ചെയ്‌തു

Text Size  

Story Dated: Friday, September 19, 2014 07:56 hrs UTC

 
ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ 2014-ലെ കത്തോലിക്കാ ദിന പിരിവിന്റെ തുടക്കം 2014 സെപ്‌റ്റംബര്‍ 17-ന്‌ ബുധനാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ മട്ടന്‍ ടൗണിലുള്ള അമേരിക്കന്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനാസ്ഥനത്ത്‌ നടത്തപ്പെട്ടു. ഓര്‍ത്തഡോക്‌സ്‌ സഭാ മേലധ്യക്ഷന്‍ മോറാന്‍ മോര്‍ ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ കൈയ്യില്‍, ന്യൂയോര്‍ക്ക്‌ ജാക്‌സണ്‍ ഹൈറ്റ്‌സ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവക നാലു ലക്ഷം രൂപയുടെ ചെക്ക്‌ നല്‍കിക്കൊണ്ടാണ്‌ സംരംഭത്തിന്‌ തുടക്കമിട്ടത്‌. 
 
നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ അഭി. വന്ദ്യ. സക്കറിയാസ്‌ മാര്‍ നിക്കളാവോസ്‌ മെത്രാപ്പോലീത്ത, വെരി. റവ. പി.എസ്‌ സാമുവേല്‍ കോര്‍എപ്പിസ്‌കോപ്പ, ഫാ. ജോണ്‍ തോമസ്‌ ആലുംമൂട്ടില്‍, കോരസണ്‍ വര്‍ഗീസ്‌, വര്‍ഗീസ്‌ കെ. ജോസഫ്‌, ബിനോയി മാത്യു, ഗീവര്‍ഗീസ്‌ ജേക്കബ്‌, ക്യാപ്‌റ്റന്‍ സണ്ണി, ബാബു പാറയ്‌ക്കല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പരിശുദ്ധ ബാവാ തിരുമേനി ജാക്‌സണ്‍ ഹൈറ്റ്‌സ്‌ ഇടവകാംഗങ്ങള്‍ക്ക്‌ പ്രത്യേകം നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.