You are Here : Home / USA News

പൂവേ പൊലി പൂവേ… നവ കേരള ആര്‍ട്‌സ് ക്ലബ് ഓണാഘോഷം മലയാളം ടിവിയില്‍ ശനിയാഴ്ച രാവിലെ 10 മണിക്ക്

Text Size  

Story Dated: Saturday, September 13, 2014 12:47 hrs UTC

 
ന്യൂയോര്‍ക്ക്: നവ കേരള ആര്‍ട്‌സ് ക്ലബിന്റെ ഓണാഘോഷങ്ങള്‍ മലയാളം ടിവിയില്‍ ശനിയാഴ്ച രാവിലെ 10 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.
 
സമ്പല്‍സമൃദ്ധമായ ഒരു ഗതകാലപ്രൗഢിയുടെ സ്മരണയിലാണ് തിരുവോണാഘോഷത്തിന്റെ അടിത്തറ പണിതിട്ടുള്ളത്. മാവേലിനാടുവാണീടുന്നകാലത്തെ കാലാതിവര്‍ത്തിയായ പ്രശസ്തിയും. വസന്തകാലവും ഇന്ന് പുന:സൃഷ്ടിനടത്തുന്നത് പ്രവാസി മലയാളികളാണ്. അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷങ്ങളിലെ പ്രൗഢഗംഭീരമായ ആഘോഷങ്ങളാണ് നവകേരളാ ആര്‍ട്‌സ് ക്ലബ് അമേരിക്കന്‍ മലയാളികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. തിരുവാതിരക്കളി മുതല്‍ ഓണത്തിന്റെ എല്ലാ ആഘോഷങ്ങളും ഉള്‍പ്പെടുത്തിയാണ്. നവകേരള ആര്‍ട്‌സ് ക്ലബിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം മലയാളം ടിവിയില്‍ അവതരിപ്പിക്കുന്നത്.
 
മലയാളം ഐപിടിവി ബോംടിവി പ്ലാറ്റ്‌ഫോമില്‍ ലഭിക്കുന്ന മലയാളത്തിലെ എല്ലാ ചാനലുകള്‍ക്കൊപ്പമാണ് മലയാളം ടിവിയും ദൃശ്യമാകുന്നത്. അമേരിക്കന്‍ മലയാളികളുടെ പ്രാദേശിക ഉത്സവകാഴ്ചകള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് മുന്‍പില്‍ എത്തിക്കുന്നതിനും യു.എം. ബോക്‌സ് കണക്ഷനും വിളിക്കുക.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.