You are Here : Home / USA News

വെരി. റവ.ഡോ. വര്‍ഗീസ്‌ പ്ലാത്തോട്ടം കോര്‍എപ്പിസ്‌കോപ്പയുടെ സപ്‌തതി ആഘോഷവും പുസ്‌തക പ്രകാശനവും

Text Size  

Story Dated: Wednesday, September 10, 2014 09:39 hrs UTC

 
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ എല്‍മോണ്ടിലുള്ള സെന്റ്‌ ബസേലിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ വികാരി വെരി. റവ.ഡോ. വര്‍ഗീസ്‌ പ്ലാത്തോട്ടത്തിന്റെ സപ്‌തതിയും, പൗരോഹിത്യത്തിന്റെ നാല്‍പ്പത്തിമൂന്നാം വാര്‍ഷികവും, അദ്ദേഹം എഴുതിയ അഞ്ച്‌ പുസ്‌തകങ്ങളുടെ പ്രകാശനവും സംയുക്തമായി 2014 സെപ്‌റ്റംബര്‍ 13-ന്‌ ശനിയാഴ്‌ച ആഘോപൂര്‍വ്വം കൊണ്ടാടുന്നു. 
 
സെന്റ്‌ ബസേലിയോസ്‌ പള്ളിയില്‍ വെച്ച്‌ ശനിയാഴ്‌ച രാവിലെ 7.30-ന്‌ അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ (തിരുവനന്തപുരം ഭദ്രാസനം), ഡോ. ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ (അഹമ്മദാബാദ്‌ ഭദ്രാസനം) എന്നിവരുടെ പ്രധാന കാര്‍മികത്വത്തില്‍ അനേകം വൈദീകരുടെ സാന്നിധ്യത്തിലും വിശ്വാസികളുടെ പങ്കാളിത്തത്തിലും വിശുദ്ധ കുര്‍ബാനയും അതേ തുടര്‍ന്ന്‌ സെന്റ്‌ വിന്‍സന്റ്‌ ഡി. പോള്‍ ചര്‍ച്ച്‌, 1500 ഡിപോള്‍ സ്‌ട്രീറ്റ്‌, എല്‍മോണ്ട്‌, ന്യൂയോര്‍ക്ക്‌ 11003 -ല്‍ വെച്ച്‌ നടത്തുന്ന അനുമോദന സമ്മേളനത്തില്‍ ഇതര സഭകളില്‍പ്പെട്ട വൈദീകരും, മറ്റ്‌ സംഘടനകളുടെ നേതാക്കളും അച്ചനെ ആദരിക്കുകയും, വിപുലമായ ആഘോഷപരിപാടികള്‍ ഒരുക്കുകയും ചെയ്യുന്നു. 
 
ബഹുമാന്യനായ അച്ചന്‍ കഴിഞ്ഞ 43 വര്‍ഷങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനഞ്ചില്‍പ്പരം പള്ളികളില്‍ സേവനം അനുഷ്‌ഠിക്കുകയും അവിടെയൊക്കെ സ്‌കൂള്‍, കോളജ്‌, ആശുപത്രി എന്നിവയുടെ ചുമതലകള്‍ വഹിക്കുകയും ചെയ്‌തിട്ടുണ്ട്‌. ബി.എസ്‌.സി, ജി.എസ്‌.ടി, ബി.ഡി, എം.എ എന്നിവയ്‌ക്കുപുറമെ ന്യൂയോര്‍ക്കിലെ വ്‌ളാഡിമിര്‍ സെമിനാരിയില്‍ നിന്നും ഡോക്‌ടറേറ്റും നേടി. ഇതോടൊപ്പം ആശയഗംഭീരവും, അര്‍ത്ഥസമ്പുഷ്‌ടവുമായ അഞ്ച്‌ പുസ്‌തകങ്ങളും അദ്ദേഹം രചിച്ചു. 
 
വൈദീകന്‍, കൗണ്‍സിലര്‍, മിഷനറി, സോഷ്യല്‍ വര്‍ക്കര്‍, അദ്ധ്യാപകന്‍, അഡ്‌മിനിസ്‌ട്രേറ്റര്‍, ചെയര്‍മാന്‍, മാനേജര്‍ എന്നിങ്ങനെ വൈവിധ്യങ്ങളായ റോളുകള്‍ കൈകാര്യം ചെയ്‌തിട്ടുള്ള അദ്ദേഹം തികഞ്ഞ ഭരണനിപുണനാണ്‌. സഭയെ നേര്‍വഴിക്ക്‌ നയിക്കുകയും, വിശ്വാസികളെ ഭിന്നിപ്പിക്കാതെ ഏകോപിപ്പിച്ച്‌ ഒരു കുടക്കീഴില്‍ കൊണ്ടുനടക്കുന്ന അച്ചന്റെ നേതൃപാടവം മറ്റുള്ളവര്‍ക്ക്‌ മാതൃകയാണ്‌. 
 
എഴുപതിന്റെ നിറവില്‍ നിറഞ്ഞുനില്‍ക്കുന്ന വെരി. റവ.ഡോ. വര്‍ഗീസ്‌ പ്ലാത്തോട്ടം കോര്‍എപ്പിസ്‌കോപ്പയ്‌ക്ക്‌ സപ്‌തതിയുടെ എല്ലാ മംഗളങ്ങളും നേരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.