You are Here : Home / USA News

മാവേലി തമ്പുരാരന്‌ കൊളംബസില്‍ വരവേല്‍പ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 09, 2014 10:53 hrs UTC

ഒഹായോ: ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പൊന്നോണം കൊളംബസ്‌ സീറോ മലബാര്‍ മിഷനില്‍ കേരളത്തനിമയോടുകൂടി ആഘോഷിച്ചു. മാവേലി തമ്പുരാനെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ വരവേറ്റു. മാവേലി ഓണാശംസകള്‍ നേരുകയും, ഓണസമ്മാനങ്ങള്‍ എല്ലാ കുടുംബങ്ങള്‍ക്കും വിതരണം ചെയ്യുകയും ചെയ്‌തു. ഓണപായസവും, പൂക്കളവും, സോണി ജോസഫിന്റെ നേതൃത്വത്തിലുള്ള ഓണപ്പാട്ടുകളും പുതിയ തലമുറയ്‌ക്ക്‌ നവോന്മേഷമേകി.

 

കൂടാതെ മുതിര്‍ന്ന തലമുറയെ പ്രതിനിധീകരിച്ച്‌ പൗലോസ്‌ കൊടിയില്‍ നടത്തിയ `ഗൃഹാതുരത്വ സ്‌മരണകള്‍' വിസ്‌മയമായിരുന്നു. ജിന്‍സണ്‍, കിരണ്‍, അരുണ്‍, മനോജ്‌, റോയി തുടങ്ങിയവര്‍ ഓണാഘോഷ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. കൊളംബസ്‌ സീറോ മലബാര്‍ മിഷന്റെ ഓണക്വിസ്‌ പരിപാടിയിലെ വിജയികള്‍ക്ക്‌ മിഷന്‍ ഡയറക്‌ടര്‍ ഫാ. ജോ പാച്ചേരിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ജിന്‍സണ്‍ ജോസ്‌ അറിയിച്ചതാണിത്‌. Picture

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.